---
title: "അബുദാബിയിലെ പ്രവാസികൾ ജാഗ്രതൈ! വാഹനം പുറത്തിട്ട് കഴുകിയാൽ പണിയാകും; പുതിയ നിയമം പ്രാബല്യത്തിൽ"
english_title: "Abu Dhabi Bans Unauthorized Car Washing in Public Parking and Residential Areas"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/386341/abu-dhabi-bans-unauthorized-car-washing"
published_at: "2026-10-09T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac91307153ef_abu-dhabi-bans-unauthorized-car-washing.jpg"
keywords: ["AbuDhabi", "CarWashBan", "WaqifSystem", "AbuDhabiMobility", "ParkingRules"]
---

# അബുദാബിയിലെ പ്രവാസികൾ ജാഗ്രതൈ! വാഹനം പുറത്തിട്ട് കഴുകിയാൽ പണിയാകും; പുതിയ നിയമം പ്രാബല്യത്തിൽ

> **Lead Summary:** **അബുദാബി: **അബുദാബിയിൽ പൊതുപാർക്കിംഗ് കേന്ദ്രങ്ങളിലും താമസ-വില്ലാ മേഖലകളിലും അനുമതിയില്ലാതെ വാഹനം കഴുകുന്നതിന് കർശന നിരോധനം ഏർപ്പെടുത്തി. അംഗീകാരമില്ലാത്ത സ്ഥലങ്ങളിൽ കാർ വാഷിംഗ് സേവനം നൽകുന്ന വ്യക്തികൾക്കും കമ്പനികൾക്കുമെതിരെ നടപടി ശക്തമാക്കുമെന്ന് അബുദാബി മൊബിലിറ്റി (ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ - ITC) അറിയിച്ചു.

## Article Content

**അബുദാബി: **അബുദാബിയിൽ പൊതുപാർക്കിംഗ് കേന്ദ്രങ്ങളിലും താമസ-വില്ലാ മേഖലകളിലും അനുമതിയില്ലാതെ വാഹനം കഴുകുന്നതിന് കർശന നിരോധനം ഏർപ്പെടുത്തി. അംഗീകാരമില്ലാത്ത സ്ഥലങ്ങളിൽ കാർ വാഷിംഗ് സേവനം നൽകുന്ന വ്യക്തികൾക്കും കമ്പനികൾക്കുമെതിരെ നടപടി ശക്തമാക്കുമെന്ന് അബുദാബി മൊബിലിറ്റി (ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ - ITC) അറിയിച്ചു.

നഗരത്തിന്റെ മനോഹാരിത നിലനിർത്തൽ, അനധികൃത വാഹന ശുചീകരണം തടയൽ, പാർക്കിംഗ് മാനേജ്‌മെന്റ് കൃത്യമാക്കൽ എന്നിവയുടെ ഭാഗമായാണ് പുതിയ നിരോധനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ 8-ന് പ്രഖ്യാപിച്ച പുതിയ ചട്ടങ്ങൾ പ്രകാരം പാർപ്പിട, വില്ലാ മേഖലകളിലെ വാഹന ശുചീകരണ സേവനങ്ങൾക്കും കർശന നിയന്ത്രണം ബാധകമായിരിക്കും.

അംഗീകൃത പാർക്കിംഗ് മാനേജ്‌മെന്റ് സംവിധാനമായ 'വാഖിഫ്' (Waqif) അനുസരിച്ച് നിർദ്ദിഷ്ട സ്ഥലങ്ങളിൽ മുൻകൂർ അനുമതി നേടിയ കമ്പനികൾക്ക് മാത്രമേ ഇനി മുതൽ കാർ വാഷിംഗ് നടത്താൻ അനുവാദമുള്ളൂ. ഇതിനായി അബുദാബി മൊബിലിറ്റിയുടെ മുൻകൂർ അനുമതിയും നിർദ്ദിഷ്ട മാനദണ്ഡങ്ങളും പൂർണ്ണമായും പാലിക്കേണ്ടതുണ്ട്. വാഹന ഉടമകൾ അംഗീകാരമില്ലാത്ത ലേബർമാരെക്കൊണ്ട് വാഹനം കഴുകിക്കുന്നത് ഒഴിവാക്കണമെന്നും, ലൈസൻസുള്ള കമ്പനികളുടെ സേവനം മാത്രമേ ഉപയോഗിക്കാവൂ എന്നും അധികൃതർ മുന്നറിയിപ്പ് നൽകി. നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിന്റെ സേവന സഹായ കേന്ദ്രത്തിന്റെ 800850 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Abu Dhabi has imposed a strict ban on washing vehicles in public parking areas and residential villa zones without permission. The Abu Dhabi Mobility authority said only pre-approved companies operating under the Waqif system and meeting the required standards may provide car wash services in designated locations.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/386341/abu-dhabi-bans-unauthorized-car-washing)