---
title: "റിയാദ് വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണം; പൈലറ്റ് ഉൾപ്പെടെ മൂന്ന് പേർ മരിച്ചു"
english_title: "Missile Attack on Riyadh Airport Kills Three, Including Pilot"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/386282/riyadh-airport-missile-attack-three-dead-"
published_at: "2026-10-09T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8b39ba9d21_riyadh-airport-missile-attack-three-dead.jpg"
keywords: ["RiyadhAirport", "MissileAttack", "SaudiArabia", "CivilAviation", "SaudiAirlines"]
---

# റിയാദ് വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണം; പൈലറ്റ് ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

> **Lead Summary:** **റിയാദ്:** സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ഇരട്ട മിസൈൽ ആക്രമണത്തിൽ വിമാനത്തിന്റെ ക്യാപ്റ്റൻ ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും വിമാനത്താവളത്തിനും വിമാനത്തിനും കേടുപാടുകൾ സംഭവിച്ചതായും അധികൃതർ വ്യക്തമാക്കി.

## Article Content

**റിയാദ്:** സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ഇരട്ട മിസൈൽ ആക്രമണത്തിൽ വിമാനത്തിന്റെ ക്യാപ്റ്റൻ ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും വിമാനത്താവളത്തിനും വിമാനത്തിനും കേടുപാടുകൾ സംഭവിച്ചതായും അധികൃതർ വ്യക്തമാക്കി.

ദേശീയ വിമാനക്കമ്പനിയായ സൗദിയ എയർലൈൻസിന്റെ പൈലറ്റ് ക്യാപ്റ്റൻ ഹമൂദ് അലി അൽ-ഖൽതാമിയാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ സൗദിയ എയർലൈൻസ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. സേവനങ്ങളെ ആദരവോടെയും കൃതജ്ഞതയോടെയും സ്മരിക്കുന്നതായി കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ആക്രമണ സമയം വിമാനത്തിനുള്ളിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

രണ്ട് ഘട്ടങ്ങളായാണ് ആക്രമണം നടന്നതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വിശദീകരിച്ചു. ആദ്യഘട്ട ആക്രമണം വിമാനത്താവളത്തിലെ വിവിധ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു. രണ്ടാമത്തെ ആക്രമണം വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന സൗദിയ എയർലൈൻസിന്റെ വിമാനത്തിന് നേരെയാണ് ഉണ്ടായത്. ഇതിനെ തുടർന്ന് വിമാനത്തിന് തീപിടിക്കുകയും വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.

പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. ഇവരെ ഉടൻ തന്നെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് അടിയന്തര വൈദ്യസഹായം നൽകി വരികയാണ്. വിമാനത്താവളത്തിന്റെ സുരക്ഷ പൂർണ്ണമായി ഉറപ്പാക്കാനും ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താനുമുള്ള നടപടികൾ സുരക്ഷാ ഏജൻസികളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

A double missile attack on Riyadh’s King Khalid International Airport killed three Saudi nationals, including a Saudi Airlines captain, according to civil aviation authorities. Several others were injured, and the aircraft and airport infrastructure suffered damage, officials said.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/386282/riyadh-airport-missile-attack-three-dead-)