---
title: "സാഹചര്യം വിലയിരുത്തി സൗദിയിലെ ഇന്ത്യൻ എംബസി; പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം"
english_title: "Indian Embassy in Saudi Issues High Alert Advisory for Citizens"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/386267/indian-embassy-saudi-high-alert-advisory"
published_at: "2026-10-09T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8a152870f8_indian-embassy-saudi-high-alert-advisory.jpg"
keywords: ["IndianEmbassy", "SaudiArabia", "IndianExpats", "TravelAdvisory", "Riyadh"]
---

# സാഹചര്യം വിലയിരുത്തി സൗദിയിലെ ഇന്ത്യൻ എംബസി; പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം

> **Lead Summary:** **റിയാദ്: **നിലവിലെ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലുള്ള മുഴുവൻ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്ന് റിയാദിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി ആവശ്യപ്പെട്ടു. രാജ്യത്തെ സ്ഥിതിഗതികൾ എംബസി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, പൗരന്മാർ ജാഗ്രത പുലർത്തണമെന്നും ആവശ്യമെങ്കിൽ വീടുകൾക്കുള്ളിൽ തന്നെ തുടരണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

## Article Content

**റിയാദ്: **നിലവിലെ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലുള്ള മുഴുവൻ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്ന് റിയാദിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി ആവശ്യപ്പെട്ടു. രാജ്യത്തെ സ്ഥിതിഗതികൾ എംബസി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, പൗരന്മാർ ജാഗ്രത പുലർത്തണമെന്നും ആവശ്യമെങ്കിൽ വീടുകൾക്കുള്ളിൽ തന്നെ തുടരണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

പ്രാദേശിക ഭരണകൂടങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി നൽകുന്ന നിർദ്ദേശങ്ങൾ എല്ലാവരും പൂർണ്ണമായും പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. നിലവിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളോ വാർത്തകളോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനോ റീപോസ്റ്റ് ചെയ്യുന്നതിനോ കർശന വിലക്കുണ്ട്. ഇത്തരം പ്രചാരണങ്ങളിൽ നിന്ന് പ്രവാസികൾ പൂർണ്ണമായും വിട്ടുനിൽക്കണമെന്ന് എംബസി നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, റിയാദിലെ ഇന്ത്യൻ എംബസി, ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്, വി.എഫ്.എസ് വഴിയുള്ള മറ്റ് സേവനങ്ങൾ എന്നിവ തടസ്സമില്ലാതെ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. സാഹചര്യം വിലയിരുത്തി ആവശ്യമനുസരിച്ച് തുടർ നിർദ്ദേശങ്ങളും വിവരങ്ങളും അതത് സമയത്ത് പുറപ്പെടുവിക്കുന്നതായിരിക്കും.

പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സൗജന്യ ഹെൽപ്പ് ലൈൻ നമ്പർ വഴി പ്രവാസികൾക്ക് ആവശ്യമായ സഹായങ്ങൾ തേടാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനായി 8002471234 എന്ന ടോൾ ഫ്രീ നമ്പർ ഉപയോഗിക്കാവുന്നതാണ്. ഔദ്യോഗിക അറിയിപ്പുകളും അപ്ഡേറ്റുകളും കൃത്യമായി അറിയുന്നതിനായി എംബസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ നിരന്തരം പരിശോധിക്കേണ്ടതാണ്.

The Indian Embassy in Riyadh has asked all Indian nationals in Saudi Arabia to remain extremely cautious amid the current situation. It also urged them to follow official instructions, avoid sharing or reposting unverified visuals on social media, and use the 24-hour helpline if needed.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/386267/indian-embassy-saudi-high-alert-advisory)