---
title: "നടപ്പാത കയ്യേറ്റം ഇനി നടക്കില്ല..! ഔട്ട്‌ഡോർ സീറ്റിംഗിന് പുതിയ ചട്ടങ്ങളുമായി അബുദാബി മുനിസിപ്പാലിറ്റി"
english_title: "Abu Dhabi Sets New Rules to Prevent Pavement Encroachment in Outdoor Seating"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/386213/abu-dhabi-outdoor-seating-rules"
published_at: "2026-10-09T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac86ca65bfe3_abu-dhabi-outdoor-seating-rules.jpg"
keywords: ["AbuDhabi", "MunicipalityRules", "OutdoorSeating", "PedestrianSafety", "CafeRegulations"]
---

# നടപ്പാത കയ്യേറ്റം ഇനി നടക്കില്ല..! ഔട്ട്‌ഡോർ സീറ്റിംഗിന് പുതിയ ചട്ടങ്ങളുമായി അബുദാബി മുനിസിപ്പാലിറ്റി

> **Lead Summary:** **അബുദാബി: **കഫേകൾ, റെസ്റ്ററന്റുകൾ, കടകൾ എന്നിവയുടെ ഔട്ട്‌ഡോർ സീറ്റിംഗ് ഏരിയകൾക്കും നടപ്പാത കയ്യേറ്റത്തിനും പുതിയ നിബന്ധനകളുമായി അബുദാബി സിറ്റി മുനിസിപ്പാലിറ്റി. നഗര സൗന്ദര്യവും കാൽനടയാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കാനാണ് നടപടി. ഔട്ട്‌ഡോർ സജ്ജീകരണങ്ങൾക്ക് മുൻകൂർ അനുമതി നിർബന്ധമാണെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

## Article Content

**അബുദാബി: **കഫേകൾ, റെസ്റ്ററന്റുകൾ, കടകൾ എന്നിവയുടെ ഔട്ട്‌ഡോർ സീറ്റിംഗ് ഏരിയകൾക്കും നടപ്പാത കയ്യേറ്റത്തിനും പുതിയ നിബന്ധനകളുമായി അബുദാബി സിറ്റി മുനിസിപ്പാലിറ്റി. നഗര സൗന്ദര്യവും കാൽനടയാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കാനാണ് നടപടി. ഔട്ട്‌ഡോർ സജ്ജീകരണങ്ങൾക്ക് മുൻകൂർ അനുമതി നിർബന്ധമാണെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

സ്ഥാപനത്തോട് ചേർന്നുള്ള നടപ്പാതയിൽ മാത്രമേ ഇരിപ്പിടങ്ങൾ ഒരുക്കാവൂ, കടയുടെ മുൻഭാഗത്തിന്റെ നീളത്തേക്കാൾ കൂടാനും പാടില്ല.കാൽനടയാത്രക്കാർക്കായി കുറഞ്ഞത് ഒരു മീറ്റർ നടപ്പാത ഒഴിച്ചിടണം. സീറ്റിംഗ് ഏരിയ 12 മീറ്ററിൽ കൂടുതലാണെങ്കിൽ ഉള്ളിൽ പ്രത്യേക പ്രവേശന പാത ഒരുക്കണം.

റെസിഡൻഷ്യൽ കെട്ടിട പ്രവേശന കവാടത്തിൽ നിന്ന് 8 മീറ്റർ, ഇലക്ട്രിസിറ്റി റൂമുകൾ, ടെലികോം ടവറുകൾ എന്നിവയിൽ നിന്ന് 3 മീറ്റർ, ഭൂഗർഭ പാർക്കിംഗ്, ബസ് സ്റ്റോപ്പ്, എമർജൻസി സോൺ എന്നിവയിൽ നിന്ന് 2 മീറ്റർ, സ്ട്രീറ്റ് ലൈറ്റ്, സൈൻ ബോർഡ്, പാർക്കിംഗ് മെഷീൻ, ഫയർ ഹൈഡ്രന്റ് എന്നിവയിൽ നിന്ന് 1 മീറ്റർ ദൂരം പാലിക്കണം.

ഔട്ട്‌ഡോർ ഏരിയ പൂർണമായും അടച്ചുകെട്ടാൻ പാടില്ല. 1.20 മീറ്റർ വരെ ഉയരമുള്ള, മാറ്റാൻ കഴിയുന്ന ബാരിയറുകൾ അനുവദിക്കും. കൂടാരങ്ങൾക്ക് കുറഞ്ഞത് 2.20 മീറ്റർ ഉയരം വേണം, അംഗീകൃത പരിധിക്ക് പുറത്തേക്ക് നീളാനും പാടില്ല. അന്വേഷണങ്ങൾക്ക് 800 555ൽ ബന്ധപ്പെടാം.

Abu Dhabi City Municipality has introduced new regulations for outdoor seating areas of cafes, restaurants and shops to prevent pavement encroachment and improve pedestrian safety. The rules specify setback distances, minimum walkway space, and design limits for barriers and canopies.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/386213/abu-dhabi-outdoor-seating-rules)