---
title: "സൗദി വിമാനത്താവളങ്ങൾക്ക് നേരെയുള്ള ഹൂതി ആക്രമണം; അപലപിച്ച് ഇന്ത്യ"
english_title: "India Condemns Houthi Attack on Saudi Airports"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/386135/india-condemns-houthi-attack-saudi-airports"
published_at: "2026-10-08T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac7828030573_india-condemns-houthi-attack-saudi-airports.jpg"
keywords: ["India", "SaudiArabia", "HouthiAttack", "AirportSecurity", "MiddleEastConflict"]
---

# സൗദി വിമാനത്താവളങ്ങൾക്ക് നേരെയുള്ള ഹൂതി ആക്രമണം; അപലപിച്ച് ഇന്ത്യ

> **Lead Summary:** **റിയാദ്: ** സൗദിയിലെ വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തെ അപലപിച്ച് ഇന്ത്യ. അബ്ഹ, റിയാദ് വിമാനത്താവളങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സൗദിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും ചെയ്തു.

## Article Content

**റിയാദ്: ** സൗദിയിലെ വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തെ അപലപിച്ച് ഇന്ത്യ. അബ്ഹ, റിയാദ് വിമാനത്താവളങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സൗദിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും ചെയ്തു.

> "സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഒട്ടും അംഗീകരിക്കാനാവില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം ഉണ്ട്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ" എന്ന് മന്ത്രാലയം പറഞ്ഞു. ആക്രമണത്തെ തുടർന്ന് റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തിന്റെ പ്രവർത്തനം സാരമായി ബാധിച്ചു.

മക്ക, മദീന പുണ്യസ്ഥലങ്ങൾക്ക് മുകളിലൂടെയല്ലാതെ സൗദി വ്യോമാതിർത്തിയിൽ വിമാനം പറത്തിയാൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഹൂതി വക്താവ് യഹ്യ സരി മുന്നറിയിപ്പ് നൽകി. ഇറാൻ പിന്തുണയുള്ള ഹൂതികളും സൗദിയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ആക്രമണം.

India strongly condemned the Houthi attack on airports in Saudi Arabia, including Abha and Riyadh, calling the targeting of civilian infrastructure unacceptable. The Ministry of External Affairs expressed solidarity with Saudi Arabia and conveyed condolences to the families of those killed, while the attack disrupted operations at King Khalid International Airport in Riyadh.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/386135/india-condemns-houthi-attack-saudi-airports)