---
title: "നിരോധിത ‘കൂഫ’ വലയിൽ 480 കിലോ ചെമ്മീൻ; ബോട്ട് ബഹ്റൈൻ കോസ്റ്റ് ഗാർഡ് പിടികൂടി"
english_title: "Bahrain Coast Guard Seizes Boat Over 480 kg Shrimp Catch Using Banned Net"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/386074/bahrain-coast-guard-banned-net-shrimp-catch"
published_at: "2026-10-08T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac73cef7183e_bahrain-coast-guard-banned-net-shrimp-catch.jpg"
keywords: ["BahrainCoastGuard", "IllegalFishing", "ShrimpCatch", "MarineConservation", "PublicProsecution"]
---

# നിരോധിത ‘കൂഫ’ വലയിൽ 480 കിലോ ചെമ്മീൻ; ബോട്ട് ബഹ്റൈൻ കോസ്റ്റ് ഗാർഡ് പിടികൂടി

> **Lead Summary:** **മനാമ: **പരിസ്ഥിതിക്ക് ഹാനികരമായ നിരോധിത വല ഉപയോഗിച്ച് 480 കിലോ ചെമ്മീൻ പിടിച്ച ബോട്ടിനെതിരെ ബഹ്റൈൻ കോസ്റ്റ് ഗാർഡ് നടപടി. കടലിലെ ആവാസവ്യവസ്ഥയ്ക്ക് ഗുരുതര നാശമുണ്ടാക്കുന്ന 'കൂഫ' വല ഉപയോഗിച്ചായിരുന്നു അനധികൃത മത്സ്യബന്ധനം. ബോട്ട് കസ്റ്റഡിയിലെടുത്തു.പ്രതികൾക്കെതിരെ നിയമ നടപടി സ്വീകരിച്ചതായും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു.

## Article Content

**മനാമ: **പരിസ്ഥിതിക്ക് ഹാനികരമായ നിരോധിത വല ഉപയോഗിച്ച് 480 കിലോ ചെമ്മീൻ പിടിച്ച ബോട്ടിനെതിരെ ബഹ്റൈൻ കോസ്റ്റ് ഗാർഡ് നടപടി. കടലിലെ ആവാസവ്യവസ്ഥയ്ക്ക് ഗുരുതര നാശമുണ്ടാക്കുന്ന 'കൂഫ' വല ഉപയോഗിച്ചായിരുന്നു അനധികൃത മത്സ്യബന്ധനം. ബോട്ട് കസ്റ്റഡിയിലെടുത്തു.പ്രതികൾക്കെതിരെ നിയമ നടപടി സ്വീകരിച്ചതായും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു.

അനുവദനീയമല്ലാത്ത ഉപകരണങ്ങൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയാൻ പരിശോധന ശക്തമാക്കുമെന്നും, നിയമങ്ങൾ എല്ലാ ബോട്ടുടമകളും മത്സ്യത്തൊഴിലാളികളും നിർബന്ധമായും പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Bahrain Coast Guard has taken action against a boat that caught 480 kg of shrimp using a banned ‘Koofa’ net, which is considered harmful to the marine ecosystem. The boat has been detained and the case will be referred to the Public Prosecution.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/386074/bahrain-coast-guard-banned-net-shrimp-catch)