---
title: "നാട്ടിലേക്ക് തിരിക്കാനിരിക്കെ ദുരന്തം; റിയാദിലെ തീപിടിത്തത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം"
english_title: "Tragedy Before Return: Malayali Dies in Riyadh Fire Accident"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/386008/riyadh-fire-accident-malayali-dies"
published_at: "2026-10-08T07:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac6fd7501387_riyadh-fire-accident-malayali-dies.jpg"
keywords: ["RiyadhFire", "MalappuramNative", "MalayaliDiaspora", "BurnInjury", "KMCCWelfare"]
---

# നാട്ടിലേക്ക് തിരിക്കാനിരിക്കെ ദുരന്തം; റിയാദിലെ തീപിടിത്തത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയിലെ റിയാദിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം അങ്ങാടിപ്പുറം പരിയാപുരം സ്വദേശി ഫസലുദ്ദീൻ ആണ് മരണപ്പെട്ടത്. നാല് ദിവസം മുമ്പാണ് ഫസലുദ്ദീൻ താമസിച്ചിരുന്ന റിയാദിലെ താമസസ്ഥലത്ത് അപ്രതീക്ഷിതമായി തീപിടിത്തമുണ്ടായത്.

## Article Content

**റിയാദ്: **സൗദി അറേബ്യയിലെ റിയാദിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം അങ്ങാടിപ്പുറം പരിയാപുരം സ്വദേശി ഫസലുദ്ദീൻ ആണ് മരണപ്പെട്ടത്. നാല് ദിവസം മുമ്പാണ് ഫസലുദ്ദീൻ താമസിച്ചിരുന്ന റിയാദിലെ താമസസ്ഥലത്ത് അപ്രതീക്ഷിതമായി തീപിടിത്തമുണ്ടായത്.

അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ ഉടനടി നാഷണൽ ഗാർഡ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനും മറ്റ് ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുമായി റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണ്.

**English Summary:**

Fazaludheen, a 52-year-old native of Pariyapuram near Angadippuram in Malappuram, died in Riyadh after sustaining severe burn injuries in a residential fire four days earlier. He had been undergoing intensive care at the National Guard Hospital, while local KMCC welfare officials are coordinating repatriation and formalities.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/386008/riyadh-fire-accident-malayali-dies)