---
title: "ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം തകർത്ത് സൗദി സഖ്യസേന; സൗദിയെ പ്രതിരോധിക്കാൻ തുർക്കിയും പാകിസ്ഥാനും സൈന്യത്തെ അയക്കുന്നു"
english_title: "Saudi Coalition Destroys Houthi Missile Attack; Turkey and Pakistan to Deploy Troops"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/385889/saudi-coalition-destroys-houthi-missile-attack"
published_at: "2026-10-07T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5df6aad71b_saudi-coalition-destroys-houthi-missile-attack.jpg"
keywords: ["SaudiArabia", "HouthiRebels", "BallisticMissile", "TurkeyPakistan", "DefenseAgreement"]
---

# ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം തകർത്ത് സൗദി സഖ്യസേന; സൗദിയെ പ്രതിരോധിക്കാൻ തുർക്കിയും പാകിസ്ഥാനും സൈന്യത്തെ അയക്കുന്നു

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയിലെ റിയാദിന് വടക്കൻ മേഖല ലക്ഷ്യമാക്കി ഹൂതി വിമതർ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ സഖ്യസേന വിജയകരമായി തകർത്തു. ബുധനാഴ്ച നടന്ന സംഭവത്തിൽ റിയാദിന് വടക്കോട്ട് തൊടുത്തുവിട്ട മിസൈൽ സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് സ്ഥിരീകരിച്ചത്. സൗദിയെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതിരോധ നടപടികൾ തുടരുമെന്ന് സഖ്യസേന വ്യക്തമാക്കി.

## Article Content

**റിയാദ്: **സൗദി അറേബ്യയിലെ റിയാദിന് വടക്കൻ മേഖല ലക്ഷ്യമാക്കി ഹൂതി വിമതർ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ സഖ്യസേന വിജയകരമായി തകർത്തു. ബുധനാഴ്ച നടന്ന സംഭവത്തിൽ റിയാദിന് വടക്കോട്ട് തൊടുത്തുവിട്ട മിസൈൽ സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് സ്ഥിരീകരിച്ചത്. സൗദിയെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതിരോധ നടപടികൾ തുടരുമെന്ന് സഖ്യസേന വ്യക്തമാക്കി.

കഴിഞ്ഞ ദിവസം അസീർ മേഖലയിലെ അഹദ് റുഫൈദ, നജ്റാൻ, ഖമീസ് മുശൈത്ത് എന്നിവിടങ്ങളിലും ഹൂതികളുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായിരുന്നു. അഹദ് റുഫൈദയിലേക്ക് ലക്ഷ്യമിട്ട ബാലിസ്റ്റിക് മിസൈൽ സൗദി വ്യോമസേന തടഞ്ഞുനശിപ്പിച്ചെങ്കിലും, വീണുകിട്ടിയ മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് പ്രദേശത്തുണ്ടായിരുന്ന ഒരു ഏഷ്യൻ പ്രവാസിക്ക് പരിക്കേറ്റു.

സംഭവസ്ഥലത്തെ കെട്ടിടത്തിന്റെ പ്രാർഥനാ ഹാളുകൾക്കും നിരവധി വാഹനങ്ങൾക്കും ഇതിന്റെ ആഘാതത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായി സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു. സൗദിക്കെതിരെ ഹൂതി വിമതർ ആക്രമണങ്ങൾ ശക്തമാക്കുന്ന പശ്ചാത്തലത്തിൽ, പ്രതിരോധ നടപടികളുടെ ഭാഗമായി തുർക്കിയും പാകിസ്ഥാനും തങ്ങളുടെ സൈന്യത്തെ സൗദി അറേബ്യയിലേക്ക് അയക്കാൻ തീരുമാനിച്ചു. അടുത്തിടെ സൗദിയും തുർക്കിയും പാകിസ്ഥാനും തമ്മിൽ ഒപ്പുവെച്ച 'മക്ക സംയുക്ത പ്രതിരോധ കരാറിന്റെ' അടിസ്ഥാനത്തിലാണ് ഈ സുപ്രധാന സൈന്യവിന്യാസം നടപ്പിലാക്കുന്നത്.

Saudi-led coalition forces intercepted and destroyed a ballistic missile launched by Houthi rebels toward northern Riyadh, according to coalition spokesman Major General Turki Al-Maliki. The report also says Turkey and Pakistan have decided to send troops to Saudi Arabia as part of a new joint defense arrangement amid escalating attacks.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/385889/saudi-coalition-destroys-houthi-missile-attack)