---
title: "ലോകമേഖലയെ വിസ്മയിപ്പിക്കാൻ മൂന്നാമത് ഖത്തർ ബോട്ട് ഷോ; ടിക്കറ്റ് വിൽപന പുരോഗമിക്കുന്നു"
english_title: "Third Qatar Boat Show Set to Dazzle Global Maritime Industry"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/385753/qatar-boat-show-ticket-sales-start"
published_at: "2026-10-06T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4a27bee2a1_qatar-boat-show-ticket-sales-start.jpg"
keywords: ["QatarBoatShow", "OldDohaPort", "LuxuryYachts", "MaritimeIndustry", "WaterSports"]
---

# ലോകമേഖലയെ വിസ്മയിപ്പിക്കാൻ മൂന്നാമത് ഖത്തർ ബോട്ട് ഷോ; ടിക്കറ്റ് വിൽപന പുരോഗമിക്കുന്നു

> **Lead Summary:** **ദോഹ: **ആഢംഭര നൗകകളുടെയും ചെറുവള്ളങ്ങളുടെയും പ്രദർശനവുമായി മൂന്നാമത് ഖത്തർ ബോട്ട് ഷോയ്ക്ക് കളമൊരുങ്ങുന്നു. ഓൾഡ് ദോഹ പോർട്ട് വേദിയാകുന്ന മേളയുടെ ടിക്കറ്റ് വിൽപന ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

## Article Content

**ദോഹ: **ആഢംഭര നൗകകളുടെയും ചെറുവള്ളങ്ങളുടെയും പ്രദർശനവുമായി മൂന്നാമത് ഖത്തർ ബോട്ട് ഷോയ്ക്ക് കളമൊരുങ്ങുന്നു. ഓൾഡ് ദോഹ പോർട്ട് വേദിയാകുന്ന മേളയുടെ ടിക്കറ്റ് വിൽപന ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

നവംബർ 4 മുതൽ 7 വരെ നാല് ദിവസങ്ങളിലായി നടക്കുന്ന ബോട്ട് ഷോയിൽ, ലോകമെമ്പാടുമുള്ള സമുദ്ര വിനോദ വ്യവസായ മേഖലയിലെ പ്രമുഖരെല്ലാം ഒത്തുകൂടുന്നു എന്നതാണ് പ്രധാന സവിശേഷത. ഖത്തറിന്റെ സമ്പന്നമായ സമുദ്ര പാരമ്പര്യം വിളിച്ചോതുന്ന 'ക്രാഫ്റ്റിങ് വണ്ടർഫുൾ' എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ മേള സംഘടിപ്പിച്ചിരിക്കുന്നത്.

സന്ദർശകർക്കായി വൈവിധ്യമാർന്ന വിനോദ-വിജ്ഞാന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ആഡംബര യാട്ടുകൾ, സ്പീഡ് ബോട്ടുകൾ, വാട്ടർസ്‌പോർട്സ് ഉപകരണങ്ങൾ, ഫിഷിങ് ഗിയറുകൾ എന്നിവയുടെ വിപുലമായ പ്രദർശനം മേളയുടെ ഭാഗമായി ഉണ്ടാകും.

**ടിക്കറ്റ് നിരക്കുകൾ:**

ഒരു ദിവസത്തെ ജനറൽ എൻട്രി ടിക്കറ്റ്: ഒരാൾക്ക് 50 ഖത്തരി റിയാൽ.

നാല് ദിവസത്തെയും പ്രവേശന ടിക്കറ്റ്: ഒരാൾക്ക് 160 ഖത്തരി റിയാൽ.

> The third Qatar Boat Show will be held at Old Doha Port from November 4 to 7, with ticket sales already underway. The event will showcase luxury yachts, speedboats, watersports equipment, and fishing gear under the theme “Crafting Wonderful.”

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/385753/qatar-boat-show-ticket-sales-start)