---
title: "വ്യാജ തൊഴിൽ വീസയുമായി റിയാദിൽ എത്തിയ മൂന്ന് യുവാക്കൾ  വിമാനത്താവളത്തിൽ കുടുങ്ങി; തിരിച്ചയച്ചത് കോഴിക്കോട്ടേക്ക്"
english_title: "Three Youths Stranded at Riyadh Airport After Arriving on Fake Work Visas"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/385706/riyadh-airport-fake-work-visas-youths"
published_at: "2026-10-06T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac471618cc73_riyadh-airport-fake-work-visas-youths.jpg"
keywords: ["FakeVisa", "RiyadhAirport", "SaudiArabia", "Thiruvananthapuram", "Kozhikode"]
---

# വ്യാജ തൊഴിൽ വീസയുമായി റിയാദിൽ എത്തിയ മൂന്ന് യുവാക്കൾ  വിമാനത്താവളത്തിൽ കുടുങ്ങി; തിരിച്ചയച്ചത് കോഴിക്കോട്ടേക്ക്

> **Lead Summary:** **റിയാദ്: **വ്യാജ തൊഴിൽ വീസയുമായി റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ തിരുവനന്തപുരം സ്വദേശികളായ മൂന്ന് യുവാക്കളെ സൗദി അറേബ്യയിൽ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. നാലു ദിവസങ്ങൾക്ക് മുൻപാണ് ഇവർ റിയാദിൽ എത്തിയത്. വിമാനത്താവളത്തിൽ തന്നെ കുടുങ്ങിയ ഇവരെ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം തൊട്ടടുത്ത ദിവസം കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് അയക്കുകയായിരുന്നു.

## Article Content

**റിയാദ്: **വ്യാജ തൊഴിൽ വീസയുമായി റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ തിരുവനന്തപുരം സ്വദേശികളായ മൂന്ന് യുവാക്കളെ സൗദി അറേബ്യയിൽ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. നാലു ദിവസങ്ങൾക്ക് മുൻപാണ് ഇവർ റിയാദിൽ എത്തിയത്. വിമാനത്താവളത്തിൽ തന്നെ കുടുങ്ങിയ ഇവരെ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം തൊട്ടടുത്ത ദിവസം കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് അയക്കുകയായിരുന്നു.

മറ്റൊരു വീസയുടെ പ്രിന്റിൽ വീസ നമ്പർ, തീയതി, പേര്, പാസ്‌പോർട്ട് നമ്പർ, റഫറൻസ് നമ്പർ, തൊഴിൽ തുടങ്ങിയ നിർണായക വിവരങ്ങൾ കൃത്രിമമായി തിരുത്തിയാണ് ഇവർക്ക് വ്യാജ വീസ നിർമ്മിച്ചു നൽകിയത്. ഇത് യഥാർത്ഥ വീസയാണെന്ന് പൂർണ്ണമായും വിശ്വസിപ്പിച്ചാണ് ഏജന്റുമാർ ഇവരെ സൗദിയിലേക്ക് അയച്ചത്. ഈ വ്യാജ വീസയ്ക്കായി സൗദിയിലെ ഏജന്റ് ഓരോരുത്തരിൽ നിന്നും ഒന്നര ലക്ഷം രൂപ വീതം ഈടാക്കിയതായും വിവരമുണ്ട്.

Three youths from Thiruvananthapuram were denied entry into Saudi Arabia after arriving at Riyadh’s King Khalid International Airport with fake work visas. They were later sent back to Kozhikode after completing formalities, with reports saying agents charged each of them ₹1.5 lakh for the forged documents.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/385706/riyadh-airport-fake-work-visas-youths)