---
title: "വിനോദ വിപണിക്ക് ഉണർവ്; ഒരൊറ്റ ആഴ്ചയ്ക്കിടെ 50 സിനിമകൾക്കും 455 പുസ്തകങ്ങൾക്കും സൗദി മീഡിയ അതോറിറ്റിയുടെ പ്രദർശനാനുമതി"
english_title: "Entertainment Market Gets a Boost: 50 Films and 455 Books Cleared in a Week"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/385442/entertainment-market-boost-films-books-approved"
published_at: "2026-10-04T09:43:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac1d2b4b0beb_entertainment-market-boost-films-books-approved.jpg"
keywords: ["SaudiMedia", "MediaRegulation", "FilmApprovals", "BookApprovals", "EntertainmentSector"]
---

# വിനോദ വിപണിക്ക് ഉണർവ്; ഒരൊറ്റ ആഴ്ചയ്ക്കിടെ 50 സിനിമകൾക്കും 455 പുസ്തകങ്ങൾക്കും സൗദി മീഡിയ അതോറിറ്റിയുടെ പ്രദർശനാനുമതി

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയിൽ വിനോദ-മാധ്യമ മേഖലയ്ക്ക് കടുപ്പമേറിയതും എന്നാൽ സുതാര്യവുമായ പ്രവർത്തനാനുമതി നൽകി സൗദി ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ. കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ മാത്രം 50 സിനിമാ ഉള്ളടക്കങ്ങൾക്കാണ് അതോറിറ്റി രാജ്യത്ത് പ്രദർശനാനുമതി നൽകിയത്. കൂടാതെ വിനോദ വിപണിക്കും വായനാലോകത്തിനും ഊർജം പകർന്ന് 455 പുസ്തകങ്ങൾക്കും മറ്റ് പ്രസാധനങ്ങൾക്കും ഇലക്ട്രോണിക് മീഡിയകൾക്കും അംഗീകാരം നൽകി.

## Article Content

**റിയാദ്: **സൗദി അറേബ്യയിൽ വിനോദ-മാധ്യമ മേഖലയ്ക്ക് കടുപ്പമേറിയതും എന്നാൽ സുതാര്യവുമായ പ്രവർത്തനാനുമതി നൽകി സൗദി ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ. കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ മാത്രം 50 സിനിമാ ഉള്ളടക്കങ്ങൾക്കാണ് അതോറിറ്റി രാജ്യത്ത് പ്രദർശനാനുമതി നൽകിയത്. കൂടാതെ വിനോദ വിപണിക്കും വായനാലോകത്തിനും ഊർജം പകർന്ന് 455 പുസ്തകങ്ങൾക്കും മറ്റ് പ്രസാധനങ്ങൾക്കും ഇലക്ട്രോണിക് മീഡിയകൾക്കും അംഗീകാരം നൽകി.

സിനിമകൾക്കും പുസ്തകങ്ങൾക്കും പുറമെ ഇലക്ട്രോണിക് ഗെയിമിങ് രംഗത്തെ 6 ഗെയിമുകൾക്കും 20 പ്രമുഖ ടെലിവിഷൻ സീരീസ് ഉള്ളടക്കങ്ങൾക്കും അതോറിറ്റി അനുമതി പത്രം കൈമാറി. മീഡിയ ഉപകരണങ്ങളുടെ വിതരണവും ഇറക്കുമതിയും സുഗമമാക്കുന്നതിന്റെ ഭാഗമായി 19,000 മാധ്യമ അനുബന്ധ ഉപകരണങ്ങൾക്കും അതോറിറ്റി ഔദ്യോഗികമായി അനുമതി ലഭ്യമാക്കിയിട്ടുണ്ട്.

രാജ്യത്തെ മാധ്യമ രംഗം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒരു ആഴ്ചയ്ക്കിടെ 85 പുതിയ മീഡിയ ലൈസൻസുകളും 335 പ്രൊഫഷണൽ രജിസ്ട്രേഷനുകളുമാണ് വിതരണം ചെയ്തത്. കൂടാതെ വിവിധ പദ്ധതികൾക്കായി 10 നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകളും (NOC) അതോറിറ്റി നൽകി. രാജ്യത്തെ മീഡിയ വ്യവസായത്തിന്റെ വളർച്ചയും ഉള്ളടക്കങ്ങളുടെ ഗുണനിലവാര പരിശോധനയും ഉറപ്പുവരുത്തിയാണ് അതോറിറ്റി നടപടികൾ വേഗത്തിലാക്കുന്നത്.

**English Summary:**

The Saudi General Authority for Media Regulation approved 50 film contents in a week, along with 455 books and publications, six electronic games, and 20 TV series. It also cleared 19,000 media devices and issued new licenses, registrations, and NOCs to support the kingdom’s media sector.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/385442/entertainment-market-boost-films-books-approved)