---
title: "സന്ദർശക വീസയിലെത്തി ദുരന്തം; ചന്ദനത്തിരിയിൽ നിന്ന് തീപിടിച്ചു, പുക ശ്വസിച്ച് മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു"
english_title: "Tragedy After Visitor Visa Trip: Mother and Daughter Who Died of Smoke Inhalation Brought Home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/385200/visitor-visa-tragedy-mother-daughter-brought-home"
published_at: "2026-10-02T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf93f0a3108_visitor-visa-tragedy-mother-daughter-brought-home.jpg"
keywords: ["SaudiArabia", "SmokeInhalation", "Buraidah", "IndianEmbassy", "Repatriation"]
---

# സന്ദർശക വീസയിലെത്തി ദുരന്തം; ചന്ദനത്തിരിയിൽ നിന്ന് തീപിടിച്ചു, പുക ശ്വസിച്ച് മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

> **Lead Summary:** **ബുറൈദ: **സൗദി അറേബ്യയിലെ ബുറൈദയിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തെ തുടർന്ന് പുക ശ്വസിച്ച് മരിച്ച തമിഴ്‌നാട് സ്വദേശികളായ അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. തമിഴ്‌നാട് ചെന്നൈ സ്വദേശികളായ ജയഭാരതി , മകൾ കാർത്തിക ശ്രീ എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്.

## Article Content

**ബുറൈദ: **സൗദി അറേബ്യയിലെ ബുറൈദയിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തെ തുടർന്ന് പുക ശ്വസിച്ച് മരിച്ച തമിഴ്‌നാട് സ്വദേശികളായ അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. തമിഴ്‌നാട് ചെന്നൈ സ്വദേശികളായ ജയഭാരതി , മകൾ കാർത്തിക ശ്രീ എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്.

ജൂലൈ 21-നായിരുന്നു സംഭവം നടന്നത്. മരണപ്പെടുന്നതിന് ഒരാഴ്ച മുൻപാണ് സന്ദർശക വീസയിൽ അമ്മയും മകളും ബുറൈദയിൽ ജോലി ചെയ്യുന്ന ഭർത്താവ് ഗോകുൽ രാജിന്റെ അടുത്തേക്ക് എത്തിയത്. ബുറൈദയിലെ സഫറക്കടുത്തുള്ള താമസസ്ഥലത്ത് രാത്രി ഉറങ്ങിക്കിടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ചന്ദനത്തിരിയിൽ നിന്ന് തീപ്പൊരി വീണ് കാർപെറ്റിൽ ഭാഗികമായി തീപിടിക്കുകയും തുടർന്ന് മുറിയിൽ പുക നിറയുകയുമായിരുന്നു. പുക ശ്വസിച്ചതിനെ തുടർന്നാണ് ജയഭാരതിയും മകളും മരണപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കുന്നു.

അപകടസമയത്ത് ഗോകുൽ രാജ് തൊട്ടടുത്ത മുറിയിൽ ജോലി കഴിഞ്ഞ് ഉറങ്ങുകയായിരുന്നു. പുകയുടെ ഗന്ധം അനുഭവപ്പെട്ട് ഉണർന്നപ്പോഴാണ് ഭാര്യയും മകളും മരണപ്പെട്ട വിവരം അദ്ദേഹം അറിയുന്നത്. ഇന്ത്യൻ എംബസിയുടെയും ബുറൈദ കനിവ് ജീവകാരുണ്യ വിഭാഗത്തിന്റെയും ഇടപെടലിലൂടെയാണ് നിയമപരമായ നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ചത്. റിയാദിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ ചെന്നൈ എയർപോർട്ടിലെത്തിച്ച മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി.

English Summary: The bodies of 37-year-old Jayabharathi and her 2-year-old daughter Karthika Sree, who died of smoke inhalation following a fire accident in their residential apartment in Buraidah, Saudi Arabia, have been brought back to Chennai. The tragedy occurred on July 21 when a spark from an incense stick caught on a carpet while they were asleep. Legal formalities and repatriation were completed with the intervention of the Indian Embassy and the Buraidah Kanivu charity wing.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/385200/visitor-visa-tragedy-mother-daughter-brought-home)