---
title: "മദീന പ്രവാചക പള്ളിക്കുള്ള വൈദ്യുതി വിതരണ ട്രാൻസ്ഫോമർ തകർത്ത് ഹൂതി ആക്രമണം; വൈദ്യുതി മുടങ്ങിയില്ലെന്ന് സഖ്യസേന"
english_title: "Houthi Drone Attack Damages Medina Power Station"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/385168/houthi-attack-medina-power-station-transformer"
published_at: "2026-10-02T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf726069860_houthi-attack-medina-power-station-transformer.jpg"
keywords: ["Houthi attack", "Medina", "Saudi Arabia", "Prophet Mosque", "drone attack"]
---

# മദീന പ്രവാചക പള്ളിക്കുള്ള വൈദ്യുതി വിതരണ ട്രാൻസ്ഫോമർ തകർത്ത് ഹൂതി ആക്രമണം; വൈദ്യുതി മുടങ്ങിയില്ലെന്ന് സഖ്യസേന

> **Lead Summary:** **സൗദി : **സൗദിയിൽ ഹൂതി വിമതരുടെ ആക്രമണത്തിൽ മദീനയിലെ പ്രവാചക പള്ളിയിലേക്കുള്ള വൈദ്യുതി വിതരണ ട്രാൻസ്ഫോമറുകളിൽ ഒന്ന് തകർന്നു. കഴിഞ്ഞ മാസം 29നു പുലർച്ചെ 5.11ന് ആണ് ഡ്രോൺ ഉപയോഗിച്ചു ഹൂതികൾ ആക്രമണം നടത്തിയതെന്നു സൗദി സഖ്യ സേന അറിയിച്ചു. മദീനയിലെ തായിബ വൈദ്യുതി വിതരണ കേന്ദ്രമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ ട്രാൻസ്ഫോമർ തകർന്നെങ്കിലും പ്രവാചക പള്ളിയിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടില്ല. തൈബ പവർ ഡിസ്ട്രിബ്യൂഷൻ സ്റ്റേഷനാണ് ആക്രമണത്തിന് ഇരയായതെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി വ്യക്തമാക്കി.

## Article Content

**സൗദി : **സൗദിയിൽ ഹൂതി വിമതരുടെ ആക്രമണത്തിൽ മദീനയിലെ പ്രവാചക പള്ളിയിലേക്കുള്ള വൈദ്യുതി വിതരണ ട്രാൻസ്ഫോമറുകളിൽ ഒന്ന് തകർന്നു. കഴിഞ്ഞ മാസം 29നു പുലർച്ചെ 5.11ന് ആണ് ഡ്രോൺ ഉപയോഗിച്ചു ഹൂതികൾ ആക്രമണം നടത്തിയതെന്നു സൗദി സഖ്യ സേന അറിയിച്ചു. മദീനയിലെ തായിബ വൈദ്യുതി വിതരണ കേന്ദ്രമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ ട്രാൻസ്ഫോമർ തകർന്നെങ്കിലും പ്രവാചക പള്ളിയിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടില്ല. തൈബ പവർ ഡിസ്ട്രിബ്യൂഷൻ സ്റ്റേഷനാണ് ആക്രമണത്തിന് ഇരയായതെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി വ്യക്തമാക്കി.

ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണിന്റെ അവശിഷ്ടങ്ങൾ പരിശോധിച്ചതിലും അതോറിറ്റികൾ നടത്തിയ അന്വേഷണത്തിലും ആക്രമണത്തിന് പിന്നിൽ ഹൂതികളാണെന്ന് വ്യക്തമായതായി സഖ്യസേന അറിയിച്ചു. മക്കയിലെയും മദീനയിലെയും പള്ളികൾ ലക്ഷ്യമാക്കി ഹൂതി വിമതർ നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണു ചൊവ്വാഴ്ചയുണ്ടായതെന്നും സിവിലിയൻ കേന്ദ്രങ്ങൾക്കു നേരെ നടത്തുന്ന ആക്രമണങ്ങൾ ന്യായീകരിക്കാനാവില്ലെന്നും സൗദി വ്യക്തമാക്കി.

ലോകമെമ്പാടുമുള്ള മുസ്‌ലിം സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്താൻ ലക്ഷ്യമിട്ട് ഭീരുക്കളായ ആക്രമികൾ ആസൂത്രണം ചെയ്തു നടപ്പാക്കിയ വ്യോമാക്രമണമാണിതെന്നും ഹൂതി വിമതർക്കെതിരായ നടപടി ശക്തമായി തുടരുമെന്നും അൽ മാലികി പറഞ്ഞു. ഹൂതികളുടെ ഇത്തരം ശ്രമങ്ങളെ ചെറുക്കുന്നതിനും ഇരുഹറമുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മക്കയിലെയും മദീനയിലെയും തീർഥാടകരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും ആവശ്യമായ കർശന നടപടികൾ സഖ്യസേന തുടർന്നും സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

**English Summary: **A Houthi drone attack damaged one of the power supply transformers heading to the Prophet's Mosque in Medina, Saudi Arabia. According to the Arab coalition, the attack targeted the Taiba power distribution station on the 29th of last month. Although the transformer was damaged, electricity supply to the mosque was not disrupted, and coalition forces have vowed strict action against such threats to holy sites.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/385168/houthi-attack-medina-power-station-transformer)