---
title: "യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; നാളെ ചൂട് കുറയും"
english_title: "UAE Weather Today: Light Rain, Strong Winds and High Humidity Expected"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/385097/uae-weather-today-light-rain-strong-winds-humidity"
published_at: "2026-10-02T08:38:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf216e3c0e1_uae-weather-today-light-rain-strong-winds-humidity.jpg"
keywords: ["UAE Weather", "Dubai Weather", "Light Rain", "Strong Winds"]
---

# യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; നാളെ ചൂട് കുറയും

> **Lead Summary:** ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. കിഴക്കൻ, തെക്കൻ മേഖലകളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷം രൂപപ്പെടുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

## Article Content

ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. കിഴക്കൻ, തെക്കൻ മേഖലകളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷം രൂപപ്പെടുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും. ചില സമയങ്ങളിൽ ശക്തമാകുന്ന കാറ്റ് പൊടിപടലങ്ങൾ ഉയർത്താൻ സാധ്യതയുണ്ട്. തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും മലമേഖലകളിലും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും.

രാജ്യത്ത് താപനില ഉയർന്ന നിലയിൽ തുടരും. ഉൾപ്രദേശങ്ങളിൽ പരമാവധി 39 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും താപനില. തീരപ്രദേശങ്ങളിലും ദ്വീപുകളിലും 34 മുതൽ 39 ഡിഗ്രി വരെയും മലമേഖലകളിൽ 29 മുതൽ 35 ഡിഗ്രി വരെയും താപനില രേഖപ്പെടുത്തും. തീരപ്രദേശങ്ങളിലും ദ്വീപുകളിലും അന്തരീക്ഷ ഈർപ്പം 90 ശതമാനം വരെ ഉയർന്നേക്കും.

അറബിക്കടലിൽ ഇന്ന് രാവിലെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. പിന്നീട് കടൽ മിതമായ നിലയിലേക്കും ശാന്തമായ നിലയിലേക്കും മാറും. ഒമാൻ കടലിൽ കടൽ പൊതുവെ ശാന്തമായിരിക്കും.

**നാളെ താപനില കുറയും**

ശനിയാഴ്ചയും കിഴക്കൻ, തെക്കൻ മേഖലകളിൽ മേഘങ്ങൾ രൂപപ്പെടും. താപനില നേരിയ തോതിൽ കുറയുമെന്നാണ് പ്രവചനം.

നാളെ രാത്രി മുതൽ ഞായറാഴ്ച രാവിലെ വരെ അന്തരീക്ഷ ഈർപ്പം വർധിക്കും. പ്രത്യേകിച്ച് ചില തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ട്. തെക്കുകിഴക്ക്-വടക്കുകിഴക്ക് ദിശകളിൽ മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും. അറബിക്കടലിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കും.

ഞായറാഴ്ച പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. രാത്രി മുതൽ തിങ്കളാഴ്ച രാവിലെ വരെ ചില തീര, ഉൾപ്രദേശങ്ങളിൽ ഈർപ്പം വർധിക്കുകയും മൂടൽമഞ്ഞോ കോടമഞ്ഞോ രൂപപ്പെടുകയും ചെയ്യാം.

തിങ്കളാഴ്ചയും സമാന കാലാവസ്ഥ തുടരും. ചൊവ്വാഴ്ച പുലർച്ചെയും ചിലയിടങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ട്.

**English Summary:**

Light rain is possible in various parts of the UAE today, with partly cloudy conditions expected in eastern and southern areas, according to the National Centre of Meteorology. Winds will generally be light to moderate but may strengthen at times, potentially raising dust. Winds could reach 40 km/h in coastal, inland and mountainous areas. Temperatures will remain high, reaching 39–44°C inland. Humidity may rise to 90% along coastal areas and islands. Sea conditions in the Arabian Gulf may be rough this morning before becoming moderate and calm. Temperatures are expected to decrease slightly on Saturday, with increased humidity and possible fog in some areas through Tuesday.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/385097/uae-weather-today-light-rain-strong-winds-humidity)