---
title: "ഷാർജ അൽ ദൈദ് ഈന്തപ്പഴ മേള ഒക്ടോബർ 8 മുതൽ; ആറാമത് പതിപ്പിന് എക്സ്പോ സെന്റർ വേദിയാകും"
english_title: "Al Dhaid Dates Festival 2026 to Begin on October 8 at Expo Centre"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/385079/al-dhaid-dates-festival-sixth-edition-october-8"
published_at: "2026-10-01T22:06:00+05:30"
category: "Art & Culture"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe8c1d47b25_HF.jpg"
keywords: ["Al Dhaid Dates Festival", "Sharjah", "Dates Festival", "UAE Farmers", "Expo Centre"]
---

# ഷാർജ അൽ ദൈദ് ഈന്തപ്പഴ മേള ഒക്ടോബർ 8 മുതൽ; ആറാമത് പതിപ്പിന് എക്സ്പോ സെന്റർ വേദിയാകും

> **Lead Summary:** ഷാർജ: ഷാർജ അൽ ദൈദ് ഈന്തപ്പഴ മേളയുടെ ആറാമത് പതിപ്പ് ഒക്ടോബർ 8 മുതൽ 11 വരെ അൽ ദൈദിലെ എക്സ്പോ സെന്ററിൽ നടക്കും. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയാണ് മേള സംഘടിപ്പിക്കുന്നത്.

## Article Content

ഷാർജ: ഷാർജ അൽ ദൈദ് ഈന്തപ്പഴ മേളയുടെ ആറാമത് പതിപ്പ് ഒക്ടോബർ 8 മുതൽ 11 വരെ അൽ ദൈദിലെ എക്സ്പോ സെന്ററിൽ നടക്കും. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയാണ് മേള സംഘടിപ്പിക്കുന്നത്.

യു എ ഇയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഈന്തപ്പഴ കർഷകരും ഉൽപാദകരും വ്യാപാരികളും ഈന്തപ്പന ഉടമകളും മേളയിൽ പങ്കെടുക്കും. പ്രാദേശിക വിപണിയിൽ എമിറാത്തി ഈന്തപ്പഴത്തിന്റെ വിപണി സാന്നിധ്യം ശക്തമാക്കുകയാണ് ലക്ഷ്യം.

കാർഷിക വിദഗ്ധർ, കമ്പനികൾ, സർക്കാർ സ്ഥാപനങ്ങൾ, ഉൽപാദക കുടുംബങ്ങൾ, വീട്ടിൽനിന്ന് ഉൽപന്നങ്ങൾ നിർമിക്കുന്ന സംരംഭകർ എന്നിവരും പങ്കെടുക്കും. കർഷകർക്ക് വിദഗ്ധരുമായി ആശയങ്ങളും അറിവുകളും പങ്കുവയ്ക്കാനും ഉപഭോക്താക്കളുമായും വ്യാപാരികളുമായും നേരിട്ട് ബന്ധപ്പെടാനും മേള അവസരമൊരുക്കും.

ഈന്തപ്പഴ ലേലം, വിവിധ മത്സരങ്ങൾ, സമ്മാനങ്ങൾ, മികച്ച ഇനം ഈന്തപ്പഴങ്ങളുടെ വിപണി എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. ആധുനിക കൃഷിരീതികളും ഈന്തപ്പന പരിപാലനവും സംബന്ധിച്ച ശിൽപശാലകളും സാംസ്കാരിക പരിപാടികളും നടക്കും. കർഷകരുടെ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും യു എ ഇയുടെ ഈന്തപ്പന പാരമ്പര്യവും വിവിധയിനം ഈന്തപ്പഴങ്ങളും പരിചയപ്പെടുത്തുന്നതിനും മേള വേദിയാകും.

**English Summary:**

The sixth edition of the Al Dhaid Dates Festival in Sharjah will be held from October 8 to 11 at the Expo Centre in Al Dhaid. Organized by the Sharjah Chamber of Commerce and Industry, the event will bring together date farmers, producers, traders and palm owners from across the UAE. The festival aims to strengthen the market presence of Emirati dates. Auctions, competitions, prizes, a market for premium dates, workshops on modern farming methods and palm care, and cultural programmes will be held. The event will also provide farmers opportunities to connect with experts, consumers and traders.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/385079/al-dhaid-dates-festival-sixth-edition-october-8)