---
title: "കൈക്കൂലി ആരോപണം: സൗദിയിൽ 158 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ; നടപടി 1758 പരിശോധനകൾക്ക് പിന്നാലെ"
english_title: "Saudi Arabia 158 Government Employees Suspended Corruption Nazaha Crackdown"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/385019/saudi-arabia-158-employees-suspended-corruption-nazaha-new-"
published_at: "2026-10-01T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe2c06d0fb9_saudi-arabia-158-employees-suspended-corruption-nazaha-new-.jpg"
keywords: ["Saudi Arabia", "Saudi Corruption Crackdown", "Saudi Government Employees Suspended"]
---

# കൈക്കൂലി ആരോപണം: സൗദിയിൽ 158 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ; നടപടി 1758 പരിശോധനകൾക്ക് പിന്നാലെ

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയിൽ അഴിമതിക്കെതിരെ ശക്തമായ നടപടിയുമായി ആന്റി കറപ്ഷൻ അതോറിറ്റി നസാഹ. അഴിമതി ആരോപണത്തെ തുടർന്ന് 158 സർക്കാർ ജീവനക്കാരെ സസ്പെൻഡ് ചെയ്തു.കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ നടത്തിയ 1758 പരിശോധനാ കാമ്പയിനുകൾക്ക് പിന്നാലെയാണ് നടപടി.

## Article Content

**റിയാദ്: **സൗദി അറേബ്യയിൽ അഴിമതിക്കെതിരെ ശക്തമായ നടപടിയുമായി ആന്റി കറപ്ഷൻ അതോറിറ്റി നസാഹ. അഴിമതി ആരോപണത്തെ തുടർന്ന് 158 സർക്കാർ ജീവനക്കാരെ സസ്പെൻഡ് ചെയ്തു.കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ നടത്തിയ 1758 പരിശോധനാ കാമ്പയിനുകൾക്ക് പിന്നാലെയാണ് നടപടി.

കൈക്കൂലി വാങ്ങൽ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.പരിശോധനയുടെ ഭാഗമായി 381 പേരെ ചോദ്യം ചെയ്തതായും നസാഹ അറിയിച്ചു.

മുനിസിപ്പാലിറ്റി - ഭവന നിർമ്മാണ മന്ത്രാലയം, നീതിന്യായ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം ഉൾപ്പെടെ വിവിധ മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരാണ് സസ്പെൻഷനിലായത്.അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്നും പൊതുജനങ്ങൾക്ക് സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാമെന്നും അതോറിറ്റി വ്യക്തമാക്കി.

English Summary: Saudi Anti-Corruption Authority (Nazaha) has suspended 158 government employees in Saudi Arabia on corruption charges following 1,758 inspection campaigns conducted in September. They are accused of bribery and abuse of official position. 381 people were interrogated as part of the inspections. The suspended officials are from various ministries including Municipality and Housing, Justice, Education and Interior.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/385019/saudi-arabia-158-employees-suspended-corruption-nazaha-new-)