---
title: "കണ്ണ് വെട്ടിക്കാൻ നോക്കി...! അനധികൃത വല ഉപയോഗിച്ച് മത്സ്യബന്ധനം, ദുകത്ത് ബോട്ട് പിടികൂടി"
english_title: "Oman Duqm Illegal Fishing Boat Seized 12 Expat Workers Custody"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/384569/oman-duqm-illegal-fishing-boat-seized-12-expat-workers"
published_at: "2026-09-28T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba52dc275f9_oman-duqm-illegal-fishing-boat-seized-12-expat-workers.jpg"
keywords: ["Duqm Fishing", "Illegal Fishing Oman", "Oman Ministry", "Muscat News"]
---

# കണ്ണ് വെട്ടിക്കാൻ നോക്കി...! അനധികൃത വല ഉപയോഗിച്ച് മത്സ്യബന്ധനം, ദുകത്ത് ബോട്ട് പിടികൂടി

> **Lead Summary:** **മസ്കത്ത്: (https://gcc.truevisionnews.com/**) മത്സ്യബന്ധന ചട്ടങ്ങൾ ലംഘിച്ച് അനധികൃത വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ട് ദുകത്ത് പിടികൂടി. കാർഷിക, മത്സ്യ, ജലവിഭവ മന്ത്രാലയവുമായി സഹകരിച്ച് പരിശോധനാ വിഭാഗം നടത്തിയ സമുദ്ര പട്രോളിങ്ങിനിടെയാണ് നടപടി സ്വീകരിച്ചത്.

## Article Content

**മസ്കത്ത്: (https://gcc.truevisionnews.com/**) മത്സ്യബന്ധന ചട്ടങ്ങൾ ലംഘിച്ച് അനധികൃത വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ട് ദുകത്ത് പിടികൂടി. കാർഷിക, മത്സ്യ, ജലവിഭവ മന്ത്രാലയവുമായി സഹകരിച്ച് പരിശോധനാ വിഭാഗം നടത്തിയ സമുദ്ര പട്രോളിങ്ങിനിടെയാണ് നടപടി സ്വീകരിച്ചത്.

കഴിഞ്ഞ ദിവസം ദുകം കടലിൽ നടത്തിയ പരിശോധനയിലാണ് വാണിജ്യ മത്സ്യബന്ധന ബോട്ട് അനധികൃത വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതായി കണ്ടെത്തിയത്. ബോട്ടിലുണ്ടായിരുന്ന 12 പ്രവാസി തൊഴിലാളികൾ ലൈസൻസില്ലാതെയാണ് മത്സ്യബന്ധനം നടത്തിയിരുന്നതെന്ന് അധികൃതർ അറിയിച്ചു.

ഒമാനിലെ ജലജീവി വിഭവ നിയമത്തിലെയും മത്സ്യബന്ധന തൊഴിൽ നിയന്ത്രണങ്ങളിലെയും വ്യവസ്ഥകൾ ലംഘിച്ചതിനാണ് നടപടി.പിടികൂടിയ ബോട്ട് ദുകം മത്സ്യബന്ധന തുറമുഖത്തേക്ക് മാറ്റി. അനധികൃത വലകളും പിടിച്ചെടുത്ത മത്സ്യവും അധികൃതർ പിടിച്ചെടുത്തു. 12 പ്രവാസികളെ ഹൈമയിലെ താമസകേന്ദ്രത്തിലേക്ക് മാറ്റി. തുടർനടപടികൾക്കായി ഇവരെ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

English Summary:

Muscat: A commercial fishing boat was seized in Duqm for illegal fishing using unauthorized nets. During marine patrol conducted by inspection team in cooperation with Ministry of Agriculture, Fisheries and Water Resources, 12 expatriate workers were found fishing without license violating Aquatic Resources Law. Boat shifted to Duqm fishing port, nets and catch seized, workers moved to accommodation center in Haima and taken into custody for further legal action.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/384569/oman-duqm-illegal-fishing-boat-seized-12-expat-workers)