---
title: "പ്രവാസികൾക്ക് ആശ്വാസം; വിസ മാറാതെ താല്‍ക്കാലിക ജോലിക്ക് അനുമതി, ബഹ്‌റൈനില്‍ പുതിയ നിയമം പ്രാബല്യത്തിൽ"
english_title: "Bahrain Allows Expat Workers to Work for Another Employer for Up to Three Months"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/384549/bahrain-expat-workers-work-another-employer-three-months"
published_at: "2026-09-28T15:15:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba37777fbd7_bahrain-expat-workers-work-another-employer-three-months.jpg"
keywords: ["Bahrain", "Expat Workers", "LMRA", "Work Permit", "Labour Law"]
---

# പ്രവാസികൾക്ക് ആശ്വാസം; വിസ മാറാതെ താല്‍ക്കാലിക ജോലിക്ക് അനുമതി, ബഹ്‌റൈനില്‍ പുതിയ നിയമം പ്രാബല്യത്തിൽ

> **Lead Summary:** മനാമ: പ്രവാസി തൊഴിലാളികള്‍ക്ക് വിസ മാറാതെ മൂന്നുമാസംവരെ മറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന പുതിയ നിയമം ബഹ്‌റൈനില്‍ പ്രാബല്യത്തില്‍. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ചട്ടങ്ങളുടെ ഭാഗമായാണ് ബിസിനസ് സ്ഥാപനങ്ങള്‍ക്ക് വിദേശ ജീവനക്കാരെ വിന്യസിക്കുന്നതില്‍ കൂടുതല്‍ ഇളവ്‌ നല്‍കുന്ന നടപടി.

## Article Content

മനാമ: പ്രവാസി തൊഴിലാളികള്‍ക്ക് വിസ മാറാതെ മൂന്നുമാസംവരെ മറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന പുതിയ നിയമം ബഹ്‌റൈനില്‍ പ്രാബല്യത്തില്‍. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ചട്ടങ്ങളുടെ ഭാഗമായാണ് ബിസിനസ് സ്ഥാപനങ്ങള്‍ക്ക് വിദേശ ജീവനക്കാരെ വിന്യസിക്കുന്നതില്‍ കൂടുതല്‍ ഇളവ്‌ നല്‍കുന്ന നടപടി.

പുതിയ നിയമപ്രകാരം, നിലവിലുള്ള വര്‍ക്ക് പെര്‍മിറ്റില്‍തന്നെ വിദേശ തൊഴിലാളികള്‍ക്ക് എല്‍എംആര്‍എ അനുമതിയോടെ മൂന്നുമാസംവരെ മറ്റൊരു തൊഴിലുടമക്കായി ജോലിചെയ്യാം.

തൊഴിലാളിയുടെ രേഖാമൂലമുള്ള സമ്മതവും നിലവിലുള്ള തൊഴിലുടമയും പുതിയ തൊഴിലുടമയും സമ്മതവും എല്‍എംആര്‍എയുടെ അംഗീകാരവും ഇതിനാവശ്യമാണ്. എന്നാല്‍, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഈ ആനുകൂല്യം ലഭ്യമല്ല.

സ്ഥാപനങ്ങള്‍ക്കിടയില്‍ ഹ്രസ്വകാലത്തേക്ക് ജീവനക്കാരെ പങ്കുവയ്‌ക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ മാറ്റം. എല്‍എംആര്‍എ ഡയറക-്‌ടർ ബോര്‍ഡ് അംഗീകരിച്ച ഭേദഗതികള്‍ സെപ-്‌തംബര്‍ 24ലെ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. തൊഴില്‍, നിയമ മന്ത്രിയും എല്‍എംആര്‍എ ഡയറക-്‌ടർ ബോര്‍ഡ് ചെയര്‍മാനുമായ യൂസഫ് ഖലഫാണ് പുതിയ നിയമങ്ങള്‍ പുറത്തിറക്കിയത്.

തൊഴിലാളിയെ സ്വീകരിക്കുന്ന പുതിയ സ്ഥാപനത്തിന്, പ്രധാന തൊഴിലുടമയുടെ അതേ സ്വദേശിവൽക്കരണ നിരക്കോ, അതില്‍ കൂടുതലോ ഉണ്ടായിരിക്കണം. എന്നാല്‍, പുതിയ സ്ഥാപനത്തിലെ സ്വദേശിവൽക്കരണ നിരക്ക് കുറവാണെങ്കില്‍, എല്‍എംആര്‍എയുടെ നിലവിലെ നിയമപ്രകാരമുള്ള ഫീസ് രണ്ടാമത്തെ തൊഴിലുടമ അടക്കേണ്ടി വരും.

മൂന്നുമാസം നീളുന്ന കാലയളവില്‍ തൊഴിലാളിയുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ രണ്ട് തൊഴിലുടമകള്‍ക്കും ഉത്തരവാദിത്വം ഉണ്ടായിരിക്കും. താല്‍ക്കാലിക ജോലി സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം എല്‍എംആര്‍എ തൊഴിലാളിയെയും ഇരു തൊഴിലുടമകളെയും ഔദ്യോഗികമായി അറിയിക്കും.

തങ്ങളുടെ ഉടമസ്ഥതയിലുള്ള മറ്റൊരു സ്ഥാപനത്തിലേക്ക് വിദേശ ജീവനക്കാരെ നിയോഗിക്കാന്‍ തൊഴിലുടമകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതാണ് പുതിയ നിയമം. വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ രേഖകള്‍ പ്രകാരം വ്യത്യസ-്‌ത കൊമേഴ്ഷ്യല്‍ രജിസ്‌ട്രേഷന് (സിആര്‍) കീഴിലുള്ളതോ ഒരേ ഗ്രൂപ്പില്‍ ഉൾപ്പെടുന്നതോ ആയ സ്ഥാപനങ്ങളില്‍ തൊഴിലാളിയുടെ സേവനം ഉപയോഗിക്കാം.

എന്നാല്‍, രണ്ടാമത്തെ സ്ഥാപനത്തിനും പ്രധാന തൊഴിലുടമയുടെ അതേ സ്വദേശിവൽക്കരണ നിരക്കോ അതില്‍ കൂടുതലോ ഉണ്ടായിരിക്കണം. കൂടാതെ, വിദേശ തൊഴിലാളികള്‍ തങ്ങളുടെ തൊഴിലുടമ നിര്‍ദേശിക്കുന്ന ജോലി സ്ഥലത്തായിരിക്കും ജോലി ചെയ്യേണ്ടതെന്നും പുതിയ നിയമം നിഷ്‌കര്‍ഷിക്കുന്നു.

**English Summary:**

Bahrain has introduced new rules allowing expatriate workers to work for another employer for up to three months without changing their work permit, subject to LMRA approval and the consent of the worker and both employers. Domestic workers are excluded. The receiving company must have the same or a higher nationalisation rate than the main employer, or pay the applicable LMRA fee if its rate is lower. Both employers remain responsible for protecting the worker’s legal rights during the temporary assignment.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/384549/bahrain-expat-workers-work-another-employer-three-months)