---
title: "പ്രവാസികൾക്ക് കോളടിച്ചു; ദുബായിൽ സ്വർണവില കുത്തനെ ഇടിഞ്ഞു, വാങ്ങിക്കൂട്ടാൻ സുവർണാവസരം"
english_title: "UAE Gold Price Drops Sharply as Global Gold Market Falls"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/384520/uae-gold-price-falls-global-market-decline"
published_at: "2026-09-28T13:05:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba19b3f0302_uae-gold-price-falls-global-market-decline.jpg"
keywords: ["UAE Gold Price", "Gold Rate Dubai", "Gold Price Today", "UAE Gold Market", "Gold Rate"]
---

# പ്രവാസികൾക്ക് കോളടിച്ചു; ദുബായിൽ സ്വർണവില കുത്തനെ ഇടിഞ്ഞു, വാങ്ങിക്കൂട്ടാൻ സുവർണാവസരം

> **Lead Summary:** ദുബായ്: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ വൻ ഇടിവ് ഉണ്ടായിരിക്കുകയാണ്. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് വീണ്ടും കൂട്ടിയേക്കുമെന്ന ആശങ്ക ശക്തിപ്പെട്ടതാണ് ഇതിന് കാരണം.

## Article Content

ദുബായ്: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ വൻ ഇടിവ് ഉണ്ടായിരിക്കുകയാണ്. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് വീണ്ടും കൂട്ടിയേക്കുമെന്ന ആശങ്ക ശക്തിപ്പെട്ടതാണ് ഇതിന് കാരണം.

ആഗോളവിപണിയിലെ മാറ്റങ്ങൾ യുഎഇയിലും സ്വർണവില കുറയാൻ കാരണമായി. പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ വാർത്തയാണിത്. നാട്ടിലേക്ക് സ്വർണം കൊണ്ടുവരാൻ ആഗ്രഹിച്ചിരുന്ന പ്രവാസികൾക്ക് ഇതൊരു സുവർണാവസരമാണ്.

ഇന്ന് രാവിലെ യുഎഇയിൽ 24 കാരറ്റ് സ്വർണം ഗ്രാമിന് 11 ദിർഹത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 505.50 ദി‌ഹമാണ് (13,207 രൂപ) ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക്. 22 കാരറ്റ് സ്വർണം ഗ്രാമിന് 468 ദി‌ർഹവും (12,227 രൂപ) 14 കാരറ്റ് സ്വർണം ഗ്രാമിന് 300 ദിർഹവുമാണ് (7,838 രൂപ) ഇന്നത്തെ വില.

രാജ്യാന്തര വിപണിയിൽ സ്വർണ വ്യാപാരത്തിന് 1.8 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ഇതോടെ വില 4200 ഡോളറിൽ താഴെയെത്തി. കഴിഞ്ഞ ആഴ്‌‌ചയിലും രണ്ട് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയിരുന്നു.

യുഎഇ - ഇറാൻ സംഘർഷം അയയാത്തത് കാരണം ക്രൂഡ് ഓയിൽ നിരക്കിൽ ഈ വർഷം 70 ശതമാനത്തിലധികം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കാൽ ശതമാനം ഉയർത്തിയിരുന്നു. വരുംമാസങ്ങളിലും പലിശനിരക്ക് കൂട്ടിയേക്കുമെന്ന സൂചനയാണ് സാമ്പത്തിക വിദഗ്ദ്ധർ നൽകുന്നത്.

**English Summary:**

Gold prices have declined sharply in the international market amid escalating tensions in West Asia and concerns that the US Federal Reserve may raise interest rates again. The decline has also affected gold prices in the UAE. The 24-carat gold price fell by 11 dirhams per gram to 505.50 dirhams, equivalent to Rs 13,207. The 22-carat rate is 468 dirhams per gram, while 14-carat gold is priced at 300 dirhams. International gold trading fell 1.8%, taking prices below $4,200.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/384520/uae-gold-price-falls-global-market-decline)