---
title: "ജോലിക്കായുള്ള യാത്ര മരണത്തിലേക്ക്; ദമാം-റിയാദ് ഹൈവേയിൽ വാഹനാപകടം, മലയാളി യുവാവിന് ദാരുണാന്ത്യം"
english_title: "Riyadh Dammam Highway Accident Malayali Youth Ansar Ashraf 35 Alappuzha Arattupuzha Dead Pickup Van Trailer King Saud Medical City"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/384111/riyadh-dammam-highway-accident-malayali-ansar-ashraf-35-alappuzha-arattupuzha-dead"
published_at: "2026-09-25T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab5f951ab032_riyadh-dammam-highway-accident-malayali-ansar-ashraf-35-alappuzha-arattupuzha-dead.jpg"
keywords: ["Dammam Highway Accident", "Malayali Dead", "Dammam Highway Accident Malayali Dead"]
---

# ജോലിക്കായുള്ള യാത്ര മരണത്തിലേക്ക്; ദമാം-റിയാദ് ഹൈവേയിൽ വാഹനാപകടം, മലയാളി യുവാവിന് ദാരുണാന്ത്യം

> **Lead Summary:** റിയാദ്: ദമാം-റിയാദ് ഹൈവേയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ആലപ്പുഴ ആറാട്ടുപുഴ അന്‍സില മന്‍സില്‍ അഷ്റഫിന്റെ മകന്‍ അന്‍സാര്‍ അഷ്‌റഫ് ആണ് മരിച്ചത്. അവധി കഴിഞ്ഞ് രണ്ടാഴ്ച മുൻപാണ് ദമ്മാമിലെത്തിയത്.

## Article Content

റിയാദ്: ദമാം-റിയാദ് ഹൈവേയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ആലപ്പുഴ ആറാട്ടുപുഴ അന്‍സില മന്‍സില്‍ അഷ്റഫിന്റെ മകന്‍ അന്‍സാര്‍ അഷ്‌റഫ് ആണ് മരിച്ചത്. അവധി കഴിഞ്ഞ് രണ്ടാഴ്ച മുൻപാണ് ദമ്മാമിലെത്തിയത്.

ജോലിയുടെ ഭാഗമായി ദമാമിൽ നിന്നും റിയാദിലേക്കുള്ള യാത്രയ്ക്കിടെയാണ് അൻസാറും ഒപ്പമുള്ള അഞ്ചുപേരും സഞ്ചരിച്ച വാഹനവും കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനിൽ ട്രെയിലർ ഇടിച്ചാണ് അപകടമുണ്ടായത്.

ഗുരുതര പരുക്കുപറ്റിയ അൻസാർ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. പരുക്കുകളോടെ ആശുപത്രിയിലെത്തിച്ച ഒപ്പമുണ്ടായിരുന്ന അഞ്ചു പേരിൽ രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നുവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

റിയാദ് കിങ് സൗദ് മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. നിയമ നടപടികള്‍ കെഎംസിസി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരുന്നു. പിതാവ്: അഷ്‌റഫ്, മാതാവ്: കുഞ്ഞുമോള്‍, ഭാര്യ: റിസാന.

English Summary:

Malayali youth died in vehicle accident on Dammam-Riyadh highway. Deceased is Ansar Ashraf (35), son of Ashraf of Ansila Manzil, Arattupuzha, Alappuzha. He had returned to Dammam two weeks ago after vacation. Pickup van carrying Ansar and five others was hit by trailer while travelling from Dammam to Riyadh for work. Ansar died on spot. Two of five injured are critical. Body kept at Riyadh King Saud Medical City mortuary, to be repatriated home. KMCC workers handling legal procedures. Father Ashraf, mother Kunjumol, wife Risana.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/384111/riyadh-dammam-highway-accident-malayali-ansar-ashraf-35-alappuzha-arattupuzha-dead)