---
title: "നാട്ടിലെ അവധി ആഘോഷിച്ച് കുടുംബത്തോടൊപ്പം തിരിച്ചെത്തി ദിവസങ്ങൾ മാത്രം; സൗദിയിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു"
english_title: "Malayali Expat Died Heart Attack Al Khobar Saudi Sadath Salim Kollam"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/383771/malayali-expat-died-heart-attack-al-khobar-saudi-sadath-salim"
published_at: "2026-09-22T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab218fc89c1c_malayali-expat-died-heart-attack-al-khobar-saudi-sadath-salim.jpg"
keywords: ["Malayali Expat Death", "Saudi Heart Attack", "Al Khobar Malayali", "Dammam"]
---

# നാട്ടിലെ അവധി ആഘോഷിച്ച് കുടുംബത്തോടൊപ്പം തിരിച്ചെത്തി ദിവസങ്ങൾ മാത്രം; സൗദിയിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

> **Lead Summary:** **റിയാദ്: **സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കൊല്ലം ഓച്ചിറ ക്ലാപ്പന, മഠത്തിൽ തോപ്പിൽ വീട്ടിൽ സാദത്ത് സലിം ആണ് ഞായറാഴ്ച രാവിലെ ദമ്മാമിൽ വെച്ച് മരിച്ചത്. ഖോബാറിലെ സ്വകാര്യ കമ്പനിയിൽ സീനിയർ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.

## Article Content

**റിയാദ്: **സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കൊല്ലം ഓച്ചിറ ക്ലാപ്പന, മഠത്തിൽ തോപ്പിൽ വീട്ടിൽ സാദത്ത് സലിം ആണ് ഞായറാഴ്ച രാവിലെ ദമ്മാമിൽ വെച്ച് മരിച്ചത്. ഖോബാറിലെ സ്വകാര്യ കമ്പനിയിൽ സീനിയർ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.

അവധിക്ക് നാട്ടിൽ പോയിരുന്ന സാദത്ത് കുടുംബത്തോടൊപ്പം രണ്ട് ദിവസം മുൻപാണ് സൗദിയിൽ തിരിച്ചെത്തിയത്. തോപ്പിൽ സലീമിന്റെയും മെഹറുനിസ മഠത്തിലിന്റെയും മകനാണ്. ഭാര്യ: റാബിയ (പുത്തൻ വീട്ടിൽ). മകൾ: ഐസാ മറിയം (മൂന്നര വയസ്).

മൃതദേഹം നിയമനടപടിക്രമങ്ങൾക്ക് ശേഷം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ബന്ധുക്കളുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ നടന്നുവരുന്നു. സംസ്കാരം പിന്നീട് ക്ലാപ്പന ജമാഅത്ത് ഖബറിസ്ഥാനിൽ നടക്കും.

English Summary:

Malayali expat Sadath Salim (40), from Mathathil Thoppil, Clappana, Oachira, Kollam, died of heart attack in Dammam on Sunday morning. He was working as Senior Accountant in a private company in Al Khobar, Saudi Eastern Province. He had returned to Saudi two days ago with family after vacation in Kerala. Son of Saleem and Mehrunnisa. Wife Rabia, daughter Aisa Mariyam (3.5 years). Efforts are underway to repatriate body after legal formalities. Burial will be at Clappana Jamaath Khabarsthan.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/383771/malayali-expat-died-heart-attack-al-khobar-saudi-sadath-salim)