---
title: "കുവൈത്തിൽ ചികിത്സയിലിരിക്കെ തിരുവനന്തപുരം സ്വദേശിനി അന്തരിച്ചു; മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും"
english_title: "Thiruvananthapuram Native Dies In Kuwait Molini Passes Away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/383632/thiruvananthapuram-native-dies-in-kuwait-molini-crpf-camp"
published_at: "2026-09-21T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0d1e54d494_thiruvananthapuram-native-dies-in-kuwait-molini-crpf-camp.jpg"
keywords: ["Kuwait Death", "Thiruvananthapuram News", "Malayali In Kuwait", "Kuwait Malayali Death"]
---

# കുവൈത്തിൽ ചികിത്സയിലിരിക്കെ തിരുവനന്തപുരം സ്വദേശിനി അന്തരിച്ചു; മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തിൽ ചികിത്സയിലിരിക്കെ തിരുവനന്തപുരം സ്വദേശിനിയായ പ്രവാസി മലയാളി അന്തരിച്ചു. തിരുവനന്തപുരം സി.ആർ.പി. ക്യാമ്പിന് സമീപം ശ്രീപാദം വീട്ടിൽ മോളിനി ആണ് കുവൈത്ത് മുബാറക് അൽ കബീർ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തിൽ ചികിത്സയിലിരിക്കെ തിരുവനന്തപുരം സ്വദേശിനിയായ പ്രവാസി മലയാളി അന്തരിച്ചു. തിരുവനന്തപുരം സി.ആർ.പി. ക്യാമ്പിന് സമീപം ശ്രീപാദം വീട്ടിൽ മോളിനി ആണ് കുവൈത്ത് മുബാറക് അൽ കബീർ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്.

അസുഖബാധിതയായി ചികിത്സയിലായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കിയ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ രണ്ട് വർഷമായി കുവൈറ്റിൽ ജോലി ചെയ്തുവരികയായിരുന്നു മോളിനി. മോഹനൻ കുഞ്ഞൻ - കാർത്തിക ദമ്പതികളുടെ മകളാണ്. മനോജ് മണിയൻ ആണ് ഭർത്താവ്. മിഥുൻ, അനാമിക എന്നിവരാണ് മക്കൾ. സംസ്കാര ചടങ്ങുകൾ പിന്നീട് നാട്ടിൽ നടക്കും.

English Summary:

A native of Thiruvananthapuram has passed away in Kuwait. Molini (40), residing at Sreepadam house near CRP Camp, Thiruvananthapuram, died while undergoing treatment at Mubarak Al Kabeer Hospital in Kuwait. She had been working in a Kuwaiti household for the past two years. The body will be repatriated today. She is survived by her father Mohanan Kunjan, mother Karthika, husband Manoj Maniyan, and children Mithun and Anamika.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/383632/thiruvananthapuram-native-dies-in-kuwait-molini-crpf-camp)