---
title: "വലവിരിച്ച് സൗദി പോലീസ്; റിയാദിലെ അനാശാസ്യ കേന്ദ്രത്തിൽ മിന്നൽ പരിശോധന, വിദേശ വനിത പിടിയിൽ"
english_title: "Foreign Woman Arrested In Riyadh For Immoral Activities Saudi Police"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/383255/foreign-woman-arrested-in-riyadh-immoral-activities"
published_at: "2026-09-18T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aacd4f9bbfae_foreign-woman-arrested-in-riyadh-immoral-activities.jpg"
keywords: ["Saudi Police", "Immoral Activity", "Saudi Arabia"]
---

# വലവിരിച്ച് സൗദി പോലീസ്; റിയാദിലെ അനാശാസ്യ കേന്ദ്രത്തിൽ മിന്നൽ പരിശോധന, വിദേശ വനിത പിടിയിൽ

> **Lead Summary:** **റിയാദ്: ** സൗദി തലസ്ഥാനമായ റിയാദിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വിദേശ വനിതയെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. രാജ്യത്ത് കുറ്റകൃത്യങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായി സുരക്ഷാ സേന തുടർന്നുവരുന്ന കർശന പരിശോധനകളുടെ ഭാഗമായാണ് നടപടി.

## Article Content

**റിയാദ്: ** സൗദി തലസ്ഥാനമായ റിയാദിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വിദേശ വനിതയെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. രാജ്യത്ത് കുറ്റകൃത്യങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായി സുരക്ഷാ സേന തുടർന്നുവരുന്ന കർശന പരിശോധനകളുടെ ഭാഗമായാണ് നടപടി.

ജനറൽ ഡയറക്ടറേറ്റ് ഓഫ് കമ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് ആൻറി ഹ്യൂമൻ ട്രാഫിക്കിങ് വിഭാഗവുമായി സഹകരിച്ച് റിയാദ് മേഖല പോലീസാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. പിടിയിലായ വനിതയ്ക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ച ശേഷം കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

പൊതുജനസുരക്ഷയ്ക്കും രാജ്യത്തെ നിയമവ്യവസ്ഥയ്ക്കും ഭംഗം വരുത്തുന്ന പ്രവർത്തനങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള സുരക്ഷാ കാമ്പയ്‌നുകൾ വരും ദിവസങ്ങളിലും കൂടുതൽ ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു. നിയമലംഘനം നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും റിയാദ് പോലീസ് മുന്നറിയിപ്പ് നൽകി.

**English Summary:**

Riyadh Police arrested a foreign woman for engaging in immoral activities in the capital city. The arrest was carried out by the Riyadh Region Police in coordination with the General Directorate of Community Security and Anti-Human Trafficking as part of ongoing security inspections. Initial legal procedures were completed, and the case was referred to the Public Prosecution for further action. Authorities warned that security drives against illegal activities will continue strictly.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/383255/foreign-woman-arrested-in-riyadh-immoral-activities)