---
title: "നാടിന്റെ കണ്ണീരിൽ കുതിർന്ന് ചിപ്പിയുടെ വിടവാങ്ങൽ: റിയാദിൽ അന്തരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു"
english_title: " Kasaragod Native Chippy Ratheesh Body Brought Home From Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/383248/riyadh-kasaragod-chippy-ratheesh-body-brought-home"
published_at: "2026-09-18T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaccd9ef369f_riyadh-kasaragod-chippy-ratheesh-body-brought-home.jpg"
keywords: ["Riyadh News", "Kasaragod News", "Keli Cultural Forum", "Gulf Malayali Death"]
---

# നാടിന്റെ കണ്ണീരിൽ കുതിർന്ന് ചിപ്പിയുടെ വിടവാങ്ങൽ: റിയാദിൽ അന്തരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

> **Lead Summary:** **റിയാദ്: ** റിയാദിൽ അന്തരിച്ച കാസർകോട് ബെരിക്കുളം സ്വദേശിനി ചിപ്പി രതീഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ സജീവ ഇടപെടലിൽ നിയമനടപടികളും യാത്രാരേഖകളും പൂർത്തിയാക്കി എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്.

## Article Content

**റിയാദ്: ** റിയാദിൽ അന്തരിച്ച കാസർകോട് ബെരിക്കുളം സ്വദേശിനി ചിപ്പി രതീഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ സജീവ ഇടപെടലിൽ നിയമനടപടികളും യാത്രാരേഖകളും പൂർത്തിയാക്കി എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്.

വെള്ളരിക്കുണ്ട് പരപ്പ ബെരിക്കുളം സ്വദേശിനിയായ ചിപ്പി കഴിഞ്ഞ മൂന്ന് വർഷമായി റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. പരേതനായ കരിപ്പടക്കത്ത് മധുവിന്റെയും സീതയുടെയും മകളാണ്. ദക്ഷിണാഫ്രിക്കയിൽ ജോലി ചെയ്യുന്ന രതീഷാണ് ഭർത്താവ്. പ്ലസ് വൺ വിദ്യാർഥിനി അനുനന്ദ കെ. രതീഷ്, മൂന്നാം ക്ലാസ് വിദ്യാർഥിനി ദിവ്യ രതീഷ് എന്നിവരാണ് മക്കൾ.

English Summary:

Riyadh: Body of Chippy Ratheesh (35), native of Berikulam, Kasaragod, who died in Riyadh a few days ago, was brought home. With active intervention of Keli Kalasamskarika Vedi Jeevakarunya department, legal procedures and travel documents were completed and body was taken home on Air India flight.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/383248/riyadh-kasaragod-chippy-ratheesh-body-brought-home)