---
title: "സൂക്ഷിച്ചോ അല്ലെങ്കിൽ പണി കിട്ടും ...! ഒമാനിൽ ഉൽപ്പന്നങ്ങളിൽ ദേശീയ ചിഹ്നങ്ങൾ ഉപയോഗിക്കാൻ മുൻകൂർ അനുമതി നിർബന്ധം; മുന്നറിയിപ്പുമായി മന്ത്രാലയം"
english_title: "Oman National Day Symbols Usage Prior Permission Mandatory Ministry Warning"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/383209/oman-national-day-symbols-usage-prior-permission-mandatory"
published_at: "2026-09-18T07:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aac9af2d1e4c_oman-national-day-symbols-usage-prior-permission-mandatory.jpg"
keywords: ["Oman National Day", "Oman Ministry of Commerce", "National Symbols Oman", "Oman Rules"]
---

# സൂക്ഷിച്ചോ അല്ലെങ്കിൽ പണി കിട്ടും ...! ഒമാനിൽ ഉൽപ്പന്നങ്ങളിൽ ദേശീയ ചിഹ്നങ്ങൾ ഉപയോഗിക്കാൻ മുൻകൂർ അനുമതി നിർബന്ധം; മുന്നറിയിപ്പുമായി മന്ത്രാലയം

> **Lead Summary:** **മസ്‌കത്ത്: ** ഒമാനിൽ വരാനിരിക്കുന്ന ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഉൽപ്പന്നങ്ങളിൽ ദേശീയ ചിഹ്നങ്ങളും മുദ്രകളും ഉപയോഗിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾക്ക് കർശന മുന്നറിയിപ്പുമായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം.

## Article Content

**മസ്‌കത്ത്: ** ഒമാനിൽ വരാനിരിക്കുന്ന ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഉൽപ്പന്നങ്ങളിൽ ദേശീയ ചിഹ്നങ്ങളും മുദ്രകളും ഉപയോഗിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾക്ക് കർശന മുന്നറിയിപ്പുമായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം.

മുൻകൂർ അനുമതിയില്ലാതെ ഇത്തരം ചിഹ്നങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ദേശീയചിഹ്നങ്ങൾ ഉപയോഗിക്കുന്നതിനുള്ള ലൈസൻസിനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 15 ആണ്.

സുൽത്താന്റെ ചിത്രം, ഒമാന്റെ ദേശീയ മുദ്ര, ദേശീയ പതാക, ഒമാൻ ഭൂപടം എന്നിവ വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്നതിനാണ് മന്ത്രാലയത്തിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങേണ്ടത്. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ സ്ഥാപനങ്ങളും ഉൽപാദകരും മന്ത്രാലയത്തെ സമീപിച്ച് അനുമതിപത്രം സ്വന്തമാക്കണം. ദേശീയ ചിഹ്നങ്ങളുടെ അന്തസ്സും പ്രാധാന്യവും നിലനിർത്താനും വാണിജ്യതാൽപര്യങ്ങൾക്കായി അവ ദുരുപയോഗം ചെയ്യുന്നത് തടയാനുമാണ് മന്ത്രാലയം ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.

ഓൺലൈൻ വ്യാപാരികൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ വാണിജ്യ സ്ഥാപനങ്ങൾക്കും ഈ നിയമം കർശനമായി ബാധകമാണ്. അപേക്ഷയോടൊപ്പം ദേശീയ ചിഹ്നം ഉപയോഗിക്കുന്ന ഉൽപ്പന്നത്തിന്റെ മാതൃകയും മന്ത്രാലയത്തിൽ സമർപ്പിക്കേണ്ടതുണ്ട്. ആഘോഷങ്ങളുടെ ഭാഗമാകുമ്പോൾ രാജ്യത്തോടുള്ള ഉത്തരവാദിത്തം കാത്തുസൂക്ഷിക്കാൻ എല്ലാ സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്നും നിയമങ്ങൾ പൂർണമായും പാലിച്ചുമാത്രമേ ഇത്തരം ഉൽപ്പന്നങ്ങൾ വിപണിയിലിറക്കാവൂ എന്നും അധികൃതർ ഓർമിപ്പിച്ചു.

**English Summary:**

Oman's Ministry of Commerce, Industry, and Investment Promotion has issued a strict warning against using national symbols on products without prior permission ahead of National Day celebrations. The deadline to apply for a license to use symbols like the Sultan's picture, national emblem, flag, and map is October 15. The rule applies to all commercial establishments, including online sellers. Violators who launch products with national symbols without approval will face strict legal action.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/383209/oman-national-day-symbols-usage-prior-permission-mandatory)