---
title: "റിയാദിൽ പരിശോധന കർശനമാക്കി; അനാശാസ്യ പ്രവർത്തനത്തിനിടെ പ്രവാസി വനിത പിടിയിൽ"
english_title: "Riyadh Expat Woman Arrested Prostitution Allegation Saudi Police Inspection Public Prosecution Case"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/382972/riyadh-expat-woman-arrested-prostitution-allegation-saudi-police-inspection"
published_at: "2026-09-16T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa909c23c6e_riyadh-expat-woman-arrested-prostitution-allegation-saudi-police-inspection.jpg"
keywords: ["Riyadh Expat Woman Arrest", "Saudi Police Immoral Activity Case", "Riyadh Security Inspection Illegal Activities"]
---

# റിയാദിൽ പരിശോധന കർശനമാക്കി; അനാശാസ്യ പ്രവർത്തനത്തിനിടെ പ്രവാസി വനിത പിടിയിൽ

> **Lead Summary:** റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ അനാശാസ്യ പ്രവർത്തനത്തിൽ ഏർപ്പെട്ടുവെന്നാരോപിച്ച് പ്രവാസി വനിതയെ പൊലീസ് പിടികൂടി. നിയമവിരുദ്ധ പ്രവർത്തനങ്ങളും വിവിധ കുറ്റകൃത്യങ്ങളും തടയുന്നതിനായി പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതി പിടിയിലായത്.

## Article Content

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ അനാശാസ്യ പ്രവർത്തനത്തിൽ ഏർപ്പെട്ടുവെന്നാരോപിച്ച് പ്രവാസി വനിതയെ പൊലീസ് പിടികൂടി. നിയമവിരുദ്ധ പ്രവർത്തനങ്ങളും വിവിധ കുറ്റകൃത്യങ്ങളും തടയുന്നതിനായി പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതി പിടിയിലായത്.

റിയാദ് നഗരത്തിൽ സുരക്ഷാ വിഭാഗങ്ങൾ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. പിടിയിലായ പ്രവാസി വനിതയ്‌ക്കെതിരെ തുടർ നിയമനടപടികൾ സ്വീകരിക്കുന്നതിനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായി റിയാദിൽ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനകളും നിരീക്ഷണവും വരും ദിവസങ്ങളിലും കർശനമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

പിടിയിലായ വനിതയുടെ കൂടുതൽ വിവരങ്ങളോ ഇവർ ഏത് രാജ്യക്കാരിയാണെന്നതോ അധികൃതർ പുറത്തുവിട്ടിട്ടില്ല.

**English Summary:**

Expat woman arrested in Riyadh, Saudi Arabia on allegation of involvement in immoral activities, reports said. Arrest during police inspection to prevent illegal activities and various crimes. Authorities said violation detected during security departments inspection in Riyadh city. Case handed over to Public Prosecution for further legal action against arrested expat woman. Authorities clarified inspections intensified in Riyadh to detect and prevent illegal activities and surveillance will continue strictly in coming days to trace those involved. Authorities have not released further details of arrested woman or her nationality.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/382972/riyadh-expat-woman-arrested-prostitution-allegation-saudi-police-inspection)