---
title: "ബർക്കയിൽ വൻതോതിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി; സ്ഥാപനങ്ങൾക്കെതിരെ കേസ്"
english_title: "Barka Oman Banned Tobacco Products Seized CPA Raid 1000 Boxes"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/382856/barka-oman-banned-tobacco-products-seized-cpa-raid"
published_at: "2026-09-16T08:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa0992be2be_barka-oman-banned-tobacco-products-seized-cpa-raid.jpg"
keywords: ["Barka Raid", "Banned Tobacco", "CPA Oman", "Pan Parag"]
---

# ബർക്കയിൽ വൻതോതിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി; സ്ഥാപനങ്ങൾക്കെതിരെ കേസ്

> **Lead Summary:** **ബർക്ക: **ബർക്കയിലെ ചില വാണിജ്യ സ്ഥാപനങ്ങളിൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി നടത്തിയ പരിശോധനയിൽ വൻതോതിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. തെക്കൻ ബാത്തിന ഗവർണറേറ്റിലാണ് അധികൃതരുടെ ഈ നടപടിയുണ്ടായത്.

## Article Content

**ബർക്ക: **ബർക്കയിലെ ചില വാണിജ്യ സ്ഥാപനങ്ങളിൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി നടത്തിയ പരിശോധനയിൽ വൻതോതിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. തെക്കൻ ബാത്തിന ഗവർണറേറ്റിലാണ് അധികൃതരുടെ ഈ നടപടിയുണ്ടായത്.

ആയിരത്തിലധികം ബോക്സുകളിലും ബാഗുകളിലുമായാണ് ഇവ സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്തവയിൽ 615 പാക്കറ്റ് ‘പാൻ പരാഗ്’ ഉൽപന്നങ്ങളും, റോയൽ, മാഞ്ചസ്റ്റർ ബ്രാൻഡുകളുടെ 400 സിഗരറ്റ് പാക്കറ്റുകളും ഉൾപ്പെടുന്നു. ഇതോടൊപ്പം ലൈസൻസില്ലാത്ത കാപ്സ്യൂളുകളും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.

ഒമാൻ വിപണിയിൽ വിതരണം ചെയ്യാനോ വിൽക്കാനോ ഉള്ള ഔദ്യോഗിക ലൈസൻസ് ഈ ഉൽപന്നങ്ങൾക്ക് ഉണ്ടായിരുന്നില്ല. ബർക്കയിലെ ചില സ്ഥാപനങ്ങളെക്കുറിച്ച് ഉപഭോക്താക്കൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കൺസ്യൂമർ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥർ ഇവിടെ പരിശോധന നടത്തിയത്. തുടർന്ന് നിരോധിതവും അനധികൃതവുമായ സാധനങ്ങൾ കണ്ടുകെട്ടുകയും, നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ ഔദ്യോഗികമായി കേസെടുക്കുകയും ചെയ്തു.

English Summary:

In Barka, Consumer Protection Authority of South Batinah Governorate seized over 1000 banned tobacco products from commercial establishments. Seized items include 615 packets of Pan Parag, 400 cigarette packets of Royal and Manchester brands and unlicensed capsules. These chewable tobacco products had no license to distribute or sell in Oman market. Action was taken based on consumer complaints and cases were filed against violating establishments.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/382856/barka-oman-banned-tobacco-products-seized-cpa-raid)