---
title: "പ്രവാസികൾക്കും ആശ്വാസം! പോളിസിയിൽ പേരില്ലെങ്കിലും സൗദിയിൽ ഇൻഷുറൻസ് ക്ലെയിം ചെയ്യാം; നിയമം വ്യക്തമാക്കി അതോറിറ്റി"
english_title: "Saudi Arabia Vehicle Insurance To Cover Drivers Not Named In Policy"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/382846/saudi-arabia-vehicle-insurance-coverage-unnamed-drivers"
published_at: "2026-09-16T07:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa9fd18a35cc_saudi-arabia-vehicle-insurance-coverage-unnamed-drivers.jpg"
keywords: ["Saudi Vehicle Insurance", "Saudi Insurance Authority"]
---

# പ്രവാസികൾക്കും ആശ്വാസം! പോളിസിയിൽ പേരില്ലെങ്കിലും സൗദിയിൽ ഇൻഷുറൻസ് ക്ലെയിം ചെയ്യാം; നിയമം വ്യക്തമാക്കി അതോറിറ്റി

> **Lead Summary:** **ജിദ്ദ: **സൗദി അറേബ്യയിൽ വാഹന ഉടമയല്ലാത്ത ഡ്രൈവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഇൻഷുറൻസ് പോളിസിയിൽ ഡ്രൈവറുടെ പേര് പ്രത്യേകമായി ചേർത്തിട്ടില്ലെങ്കിലും അപകടമുണ്ടായാൽ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുമെന്ന് സൗദി ഇൻഷുറൻസ് അതോറിറ്റി വ്യക്തമാക്കി.

## Article Content

**ജിദ്ദ: **സൗദി അറേബ്യയിൽ വാഹന ഉടമയല്ലാത്ത ഡ്രൈവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഇൻഷുറൻസ് പോളിസിയിൽ ഡ്രൈവറുടെ പേര് പ്രത്യേകമായി ചേർത്തിട്ടില്ലെങ്കിലും അപകടമുണ്ടായാൽ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുമെന്ന് സൗദി ഇൻഷുറൻസ് അതോറിറ്റി വ്യക്തമാക്കി.

വാഹന ഉടമയ്ക്ക് പകരം ബന്ധുക്കളോ സുഹൃത്തുക്കളോ വാഹനം ഓടിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളിൽ ഡ്രൈവർക്ക് ഇൻഷുറൻസ് പരിരക്ഷ തടസ്സപ്പെടില്ലെന്നതാണ് പുതിയ പ്രഖ്യാപനത്തിന്റെ പ്രത്യേകത. വാഹനം ഓടിക്കുന്ന വ്യക്തി വാഹന ഉടമയുമായി ഏത് തരത്തിലുള്ള ബന്ധമുള്ളയാളാണെന്നതും ഇൻഷുറൻസ് ലഭിക്കുന്നതിന് തടസ്സമല്ല.

എന്നാൽ ഈ ആനുകൂല്യം ലഭിക്കുന്നതിന് വ്യക്തമായ നിബന്ധനകൾ ഡ്രൈവർമാർ പാലിക്കേണ്ടതുണ്ട്:

പ്രായപരിധി: ഡ്രൈവർക്ക് ഹിജ്‌റി കലണ്ടർ പ്രകാരം കുറഞ്ഞത് 18 വയസ്സോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം.

ലൈസൻസ്: ഡ്രൈവർക്ക് കാലാവധിയുള്ള സാധുവായ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.

ഈ നിബന്ധനകൾ പാലിക്കുന്ന ഡ്രൈവർമാർക്ക് പേര് പോളിസിയിൽ ഇല്ലെങ്കിലും പൂർണ്ണ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്ന് അധികൃതർ ഉറപ്പുനൽകുന്നു.

**English Summary:**

The Saudi Insurance Authority has announced that vehicle insurance coverage will extend to drivers other than the vehicle owner, even if their names are not explicitly mentioned in the insurance policy. Relatives or friends driving the vehicle will be eligible for coverage in case of accidents, provided the driver is at least 18 years old (according to the Hijri calendar) and holds a valid driving license.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/382846/saudi-arabia-vehicle-insurance-coverage-unnamed-drivers)