---
title: "ഷാർജ രാജകുടുംബത്തിലെ വിയോഗം: കൊട്ടാരത്തിലെത്തി അനുശോചനം അറിയിച്ച് നടൻ മമ്മൂട്ടി"
english_title: "Actor Mammootty Visits Sharjah Royal Palace Condoles Sheikh Mohammad Al Qasimi Death"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/382564/mammootty-visits-sharjah-royal-palace-condolence-sheikh-mohammad-al-qasimi"
published_at: "2026-09-14T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa7ab506e35a_mammootty-visits-sharjah-royal-palace-condolence-sheikh-mohammad-al-qasimi.jpg"
keywords: ["Mammootty", "Sheikh Mohammad Bin Salem Al Qasimi", "Sharjah Royal Family"]
---

# ഷാർജ രാജകുടുംബത്തിലെ വിയോഗം: കൊട്ടാരത്തിലെത്തി അനുശോചനം അറിയിച്ച് നടൻ മമ്മൂട്ടി

> **Lead Summary:** ഷാർജ: ഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുള്ള ബിൻ സാലം അൽ ഖാസിമിയുടെ സഹോദരൻ ശൈഖ് മുഹമ്മദ് ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മെഗാസ്റ്റാർ മമ്മൂട്ടി. ഷാർജയിലെ രാജകൊട്ടാരത്തിൽ നേരിട്ടെത്തിയാണ് മമ്മൂട്ടി അൽ ഖാസിമി കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചത്.

## Article Content

ഷാർജ: ഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുള്ള ബിൻ സാലം അൽ ഖാസിമിയുടെ സഹോദരൻ ശൈഖ് മുഹമ്മദ് ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മെഗാസ്റ്റാർ മമ്മൂട്ടി. ഷാർജയിലെ രാജകൊട്ടാരത്തിൽ നേരിട്ടെത്തിയാണ് മമ്മൂട്ടി അൽ ഖാസിമി കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചത്.

രാജകൊട്ടാരത്തിലെത്തിയ മമ്മൂട്ടി ഇരുപത് മിനിറ്റോളം അവിടെ ചെലവഴിച്ചു. ഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലം അൽ ഖാസിമിയുമായി അദ്ദേഹം സൗഹൃദം പങ്കുവെക്കുകയും, ശൈഖ് മുഹമ്മദ് ബിൻ സലേമിന്റെ നിര്യാണത്തിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ശൈഖ് മുഹമ്മദ് ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചത്. ഷാർജയിൽ നടന്ന സ്റ്റേജ് ഷോയിൽ പങ്കെടുക്കാനായാണ് മമ്മൂട്ടി യു.എ.ഇയിലെത്തിയത്.

ഷാർജ റൂളേഴ്‌സ് ഓഫീസ് ചെയർമാൻ ശൈഖ് സാലം ബിൻ അബ്ദുറഹിമാൻ അൽ ഖാസ്മി, ശൈഖ് അബ്ദുറഹിമാൻ ബിൻ സാലം അൽ ഖാസ്മി, ശൈഖ് ഫൈസൽ ബിൻ ഖാലിദ് അൽ ഖാസ്മി എന്നിവരെയും മമ്മൂട്ടി സന്ദർശിച്ചു. നിർമ്മാതാവ് ആന്റോ ജോസഫ്, വി.ടി. സലീം എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. ശൈഖ് മുഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ഷാർജയിൽ പ്രഖ്യാപിച്ചിരുന്നു.

**English Summary:**

Malayalam Actor Mammootty visited the Sharjah Royal Palace to express his condolences on the passing of Sheikh Mohammad Bin Salem Bin Sultan Al Qasimi, brother of Sharjah Deputy Ruler Sheikh Abdullah Bin Salem Al Qasimi. Accompanied by producer Anto Joseph and VT Saleem, Mammootty spent around 20 minutes at the palace, offering sympathies to the bereaved royal family members.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/382564/mammootty-visits-sharjah-royal-palace-condolence-sheikh-mohammad-al-qasimi)