---
title: "ഈന്തപ്പഴത്തിന് ഇനി ‘പുതിയ ഉണർവ്’; ഉൽപ്പാദനവും വിപണിമൂല്യവും ഉയർത്താൻ ഒമാന്റെ പുതിയ പദ്ധതി"
english_title: "Oman To Improve Date Quality With New Projects Polycarbonate Drying Technology"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/382535/oman-improve-date-quality-new-projects-polycarbonate-chamber-technology"
published_at: "2026-09-14T11:18:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa78b5408090_oman-improve-date-quality-new-projects-polycarbonate-chamber-technology.jpg"
keywords: ["Oman Dates", "Oman Agriculture Ministry", "Oman News", "Date Farming"]
---

# ഈന്തപ്പഴത്തിന് ഇനി ‘പുതിയ ഉണർവ്’; ഉൽപ്പാദനവും വിപണിമൂല്യവും ഉയർത്താൻ ഒമാന്റെ പുതിയ പദ്ധതി

> **Lead Summary:** മസ്‌കത്ത്‌ : ​ ഈന്തപ്പഴ ഉൽപ്പാദനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും വിളയുടെ സാമ്പത്തിക മൂല്യം പരമാവധിയാക്കാനും ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി ഒമാൻ കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം.

## Article Content

മസ്‌കത്ത്‌ : ​ ഈന്തപ്പഴ ഉൽപ്പാദനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും വിളയുടെ സാമ്പത്തിക മൂല്യം പരമാവധിയാക്കാനും ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി ഒമാൻ കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം.

> ഈന്തപ്പഴം ഉണക്കാനായി പുതിയ സങ്കേതങ്ങൾ ഉപയോഗിക്കാനും കർഷകർക്ക് ആധുനിക സാങ്കേതികവിദ്യകൾ നൽകാനുമാണ്‌ പ്രധാനമായും ലക്ഷ്യമിടുന്നത്‌. ഇതിനായി ​മന്ത്രാലയത്തിലെ ഗവേഷകർ അടുത്തിടെ "പോളികാർബണേറ്റ് കവർഡ് ചേമ്പർ’ സാങ്കേതികവിദ്യ ഉപയോഗിച്ച് ഈന്തപ്പഴം ഉണക്കുന്നതിനെക്കുറിച്ച് പരീക്ഷണങ്ങൾ നടത്തി.

​വിളവെടുപ്പിനുശേഷമുള്ള നഷ്ടം കുറയ്ക്കാനും ഉൽപ്പന്ന ഗുണനിലവാരം മെച്ചപ്പെടുത്താനും മത്സരശേഷി വർധിപ്പിക്കാനും സഹായിക്കുന്ന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിൽ മന്ത്രാലയം ഊന്നൽ നൽകുന്നു.

പുതിയ സാങ്കേതികവിദ്യ വളരെ കാര്യക്ഷമമാണെന്നതിനൊപ്പം പഴങ്ങളുടെ ശുചിത്വം നിലനിർത്തുകയും പ്രാണികളിൽനിന്ന് ഈന്തപ്പഴത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. വിളയുടെ വിപണിമൂല്യം ഉയർത്തുന്നതിലുമ പുതിയ രീതി നിർണായകമാകുമെന്ന്‌ പ്രതീക്ഷിക്കുന്നു.

**English Summary:**

Oman Ministry of Agriculture, Fisheries and Water Resources plans new projects to improve date production quality and maximize economic value. Main aim is to use new methods for drying dates and provide modern technology to farmers. Researchers recently experimented with polycarbonate covered chamber technology for drying. Ministry emphasizes technologies that reduce post harvest loss, improve quality and increase competitiveness. New technology is efficient, maintains hygiene, protects dates from insects and expected to raise market value.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/382535/oman-improve-date-quality-new-projects-polycarbonate-chamber-technology)