---
title: "ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യൻ ജീവനക്കാരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ"
english_title: " Oman Coast Ship Attack MTL Gaya 13 Indians Rescued One Missing MEA Thanks Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/382524/oman-coast-commercial-ship-attack-13-indians-rescued-search-one-missing"
published_at: "2026-09-14T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa778287dc99_oman-coast-commercial-ship-attack-13-indians-rescued-search-one-missing.jpg"
keywords: ["Oman Ship Attack", "Indian Embassy Oman", "MEA", "Indians Rescued"]
---

# ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യൻ ജീവനക്കാരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ

> **Lead Summary:** **മസ്‌കത്ത്: **ഒമാൻ തീരത്ത് 'എംടിഎൽ ഗയ' എന്ന വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. കാണാതായ ഒരാൾക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്.

## Article Content

**മസ്‌കത്ത്: **ഒമാൻ തീരത്ത് 'എംടിഎൽ ഗയ' എന്ന വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. കാണാതായ ഒരാൾക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്.

സംഭവത്തെ തുടർന്ന് ഒമാനിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയും, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒമാനി അധികൃതരുമായി ചേർന്ന് ആവശ്യമായ ഏകോപനം നടത്തുകയും ചെയ്യുന്നുണ്ട്.

ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്തുന്നതിന് ഒമാനി അധികൃതർ നൽകിയ പിന്തുണയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. കാണാതായ ജീവനക്കാരനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, പ്രദേശത്തെ സംഘർഷാവസ്ഥ ഉടൻ ശമിപ്പിക്കണമെന്നും, സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ബന്ധപ്പെട്ട കക്ഷികൾ ചർച്ചകളും നയതന്ത്ര നടപടികളും സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

English Summary:

Attack on commercial vessel MTL Gaya off Oman coast - 13 of 14 Indian crew rescued, search on for one missing. Indian Embassy in Oman monitoring situation and coordinating with Omani authorities in search and rescue. MEA thanked Omani authorities for support in rescuing Indian nationals, efforts on to find missing crew member.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/382524/oman-coast-commercial-ship-attack-13-indians-rescued-search-one-missing)