---
title: "ഷാർജ ഉപഭരണാധികാരിയുടെ സഹോദരൻ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; മൂന്ന് ദിവസം ദുഃഖാചരണം"
english_title: "Sheikh Mohammed bin Salem Al Qasimi Passed Away Sharjah Mourning News"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/382174/sheikh-mohammed-bin-salem-al-qasimi-passed-away-sharjah-mourning"
published_at: "2026-09-11T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3cf44051a6_sheikh-mohammed-bin-salem-al-qasimi-passed-away-sharjah-mourning.jpg"
keywords: ["Sheikh Mohammed bin Salem Al Qasimi", "Sharjah Deputy Ruler Brother Passes Away"]
---

# ഷാർജ ഉപഭരണാധികാരിയുടെ സഹോദരൻ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; മൂന്ന് ദിവസം ദുഃഖാചരണം

> **Lead Summary:** **ഷാർജ: **ഷാർജ ഉപഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി, ഷെയ്ഖ് അബ്ദുൽ റഹ്മാൻ ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി എന്നിവരുടെ സഹോദരനായ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു. ഷാർജ ഭരണാധികാരിയുടെ റൂളേഴ്സ് കോർട്ട് അദ്ദേഹത്തിന്റെ വേർപാടിൽ ആദരാഞ്ജലികളും അനുശോചനവും രേഖപ്പെടുത്തി.

## Article Content

**ഷാർജ: **ഷാർജ ഉപഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി, ഷെയ്ഖ് അബ്ദുൽ റഹ്മാൻ ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി എന്നിവരുടെ സഹോദരനായ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു. ഷാർജ ഭരണാധികാരിയുടെ റൂളേഴ്സ് കോർട്ട് അദ്ദേഹത്തിന്റെ വേർപാടിൽ ആദരാഞ്ജലികളും അനുശോചനവും രേഖപ്പെടുത്തി.

പരേതന്റെ മൃതദേഹം വെള്ളിയാഴ്ച അസർ നമസ്കാരത്തിന് ശേഷം ഷാർജയിലെ കിങ് ഫൈസൽ പള്ളിയിൽ നടക്കുന്ന ജനാസ നമസ്കാരത്തിന് ശേഷം അൽ ജുബൈൽ ഖബറിസ്ഥാനിൽ ഖബറടക്കും. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഷാർജയിൽ വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

പുരുഷന്മാരുടെ അനുശോചനങ്ങൾ ശനിയാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് അൽ ബദീയിലെ ഷെയ്ഖ് അബ്ദുല്ല ബിൻ സലേം അൽ ഖാസിമിയുടെ വസതിയിലും വനിതകളുടെ അനുശോചനം അൽ തർഫയിലെ പരേതന്റെ വസതിയിലുമാണ് സ്വീകരിക്കുക.

**English Summary:**

Sheikh Mohammed bin Salem bin Sultan Al Qasimi, brother of Sharjah Deputy Ruler Sheikh Abdullah bin Salem bin Sultan Al Qasimi and Sheikh Abdulrahman bin Salem bin Sultan Al Qasimi, has passed away. The Sharjah Ruler's Court expressed its condolences and announced a three-day official mourning. Funeral prayers will be held on Friday after Asr at King Faisal Mosque, followed by burial at Al Jubail Cemetery.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/382174/sheikh-mohammed-bin-salem-al-qasimi-passed-away-sharjah-mourning)