---
title: "ഇനി സ്പോൺസർ വേണ്ട, യുഎഇയിൽ നേരിട്ടെത്തി ജോലി തിരയാം! 120 ദിവസം വരെ കാലാവധിയുള്ള 'ജോബ് എക്സ്‌പ്ലോറർ' വിസയെക്കുറിച്ച് അറിയേണ്ടതെല്ലാം"
english_title: "UAE Job Exploration Visa Without Sponsor Apply GDRFA Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/382085/uae-job-exploration-visa-without-sponsor-gdrfa-dubai"
published_at: "2026-09-11T08:37:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa371b899bb1_uae-job-exploration-visa-without-sponsor-gdrfa-dubai.jpg"
keywords: ["UAE Job Visa", "GDRFA Dubai", "Sponsor Visa", "UAE Job"]
---

# ഇനി സ്പോൺസർ വേണ്ട, യുഎഇയിൽ നേരിട്ടെത്തി ജോലി തിരയാം! 120 ദിവസം വരെ കാലാവധിയുള്ള 'ജോബ് എക്സ്‌പ്ലോറർ' വിസയെക്കുറിച്ച് അറിയേണ്ടതെല്ലാം

> **Lead Summary:** ദുബായ്: യുഎഇയിൽ ജോലി അന്വേഷിക്കുന്ന വിദേശികൾക്ക് പ്രാദേശിക സ്പോൺസറുടെയോ ഹോസ്റ്റിന്റെയോ സഹായമില്ലാതെ രാജ്യത്തെത്തി തൊഴിൽ കണ്ടെത്താൻ മികച്ച അവസരം. 'വിസിറ്റ് വിസ ടു എക്സ്പ്ലോർ ജോബ് ഓപ്പർച്യൂണിറ്റീസ്' എന്ന പദ്ധതിയിലൂടെയാണ് ഈ സൗകര്യം ലഭ്യമാകുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു.

## Article Content

ദുബായ്: യുഎഇയിൽ ജോലി അന്വേഷിക്കുന്ന വിദേശികൾക്ക് പ്രാദേശിക സ്പോൺസറുടെയോ ഹോസ്റ്റിന്റെയോ സഹായമില്ലാതെ രാജ്യത്തെത്തി തൊഴിൽ കണ്ടെത്താൻ മികച്ച അവസരം. 'വിസിറ്റ് വിസ ടു എക്സ്പ്ലോർ ജോബ് ഓപ്പർച്യൂണിറ്റീസ്' എന്ന പദ്ധതിയിലൂടെയാണ് ഈ സൗകര്യം ലഭ്യമാകുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു.

തൊഴിലന്വേഷകരുടെ ആവശ്യാനുസരണം 60, 90, 120 ദിവസത്തെ കാലാവധിയുള്ള വിസകൾക്ക് അപേക്ഷിക്കാം. എന്നാൽ അപേക്ഷകർക്ക് ബിരുദമോ (Bachelor's Degree) തത്തുല്യമായ വിദ്യാഭ്യാസ യോഗ്യതയോ നിർബന്ധമാണ്.

**ആവശ്യമായ രേഖകൾ:**

കുറഞ്ഞത് 6 മാസം കാലാവധിയുള്ള പാസ്‌പോർട്ട് പകർപ്പ്

വെള്ള പശ്ചാത്തലത്തിലുള്ള പുതിയ കളർ ഫോട്ടോ

അറ്റസ്റ്റ് ചെയ്ത വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്

വിസ നടപടികളുടെ ഭാഗമായുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ്

**അപേക്ഷിക്കേണ്ട വിധം:**

ജിഡിആർഎഫ്എയുടെ (GDRFA) ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ സ്മാർട്ട് ആപ്പ് വഴിയോ അപേക്ഷിക്കാം. അപേക്ഷകർ 'UAE PASS' അല്ലെങ്കിൽ യൂസർനെയിം ഉപയോഗിച്ച് ലോഗിൻ ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് രേഖകൾ അപ്‌ലോഡ് ചെയ്യണം. തുടർന്ന് നിശ്ചിത ഫീസും സെക്യൂരിറ്റി ഡെപ്പോസിറ്റും അടച്ച് നടപടികൾ പൂർത്തിയാക്കാം. അമർ സെന്ററുകൾ (Amer Centers), ജിഡിആർഎഫ്എ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ എന്നിവ വഴിയും അപേക്ഷിക്കാവുന്നതാണ്.

**English Summary:**

Foreigners looking for employment in the UAE can now enter the country to search for jobs without a local sponsor or host through the 'Visit Visa to Explore Job Opportunities'. GDRFA Dubai announced that job seekers can apply for 60, 90, or 120-day visas, provided they hold a bachelor's degree or equivalent. Required documents include a valid passport, photo, attested degree certificate, and a security deposit. Applications can be submitted online via the GDRFA portal, UAE PASS, or Amer centers.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/382085/uae-job-exploration-visa-without-sponsor-gdrfa-dubai)