---
title: "ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ വീണ്ടും മലയാളി തിളക്കം; അജ്മാനിലെ ഫോട്ടോഗ്രാഫർക്ക് 9 കോടിയുടെ ബമ്പർ"
english_title: "Dubai Duty Free Winner Jijo Pulikkathodi Kerala Photographer 1 Million Dollars"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/381946/dubai-duty-free-winner-kerala-photographer-jijo-9-crore"
published_at: "2026-09-10T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa2521a93200_dubai-duty-free-winner-kerala-photographer-jijo-9-crore.jpg"
keywords: ["Dubai Duty Free", "Millennium Millionaire", "Dubai Lottery Winner"]
---

# ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ വീണ്ടും മലയാളി തിളക്കം; അജ്മാനിലെ ഫോട്ടോഗ്രാഫർക്ക് 9 കോടിയുടെ ബമ്പർ

> **Lead Summary:** **ദുബായ്: **ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ മലയാളിക്ക് കോടികളുടെ സമ്മാനം. അജ്മാനിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന മലയാളി ജിജോ പുളിക്കത്തൊടി യെ തേടിയാണ് 10 ലക്ഷം ഡോളറിന്റെ (ഏകദേശം 9 കോടിയിലധികം ഇന്ത്യൻ രൂപ) ബമ്പർ സമ്മാനമെത്തിയത്.

## Article Content

**ദുബായ്: **ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ മലയാളിക്ക് കോടികളുടെ സമ്മാനം. അജ്മാനിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന മലയാളി ജിജോ പുളിക്കത്തൊടി യെ തേടിയാണ് 10 ലക്ഷം ഡോളറിന്റെ (ഏകദേശം 9 കോടിയിലധികം ഇന്ത്യൻ രൂപ) ബമ്പർ സമ്മാനമെത്തിയത്.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോൺകോഴ്സ് ബിയിൽ ബുധനാഴ്ച നടന്ന നറുക്കെടുപ്പിലാണ് ജിജോ വിജയിയായത്. ഓഗസ്റ്റ് 22-ന് ഓൺലൈൻ വഴി എടുത്ത 4891 എന്ന ടിക്കറ്റ് നമ്പറാണ് ഇദ്ദേഹത്തിന് ഭാഗ്യം കൊണ്ടുവന്നത്.

കഴിഞ്ഞ നാല് വർഷമായി അജ്മാനിൽ ജോലി ചെയ്യുന്ന ജിജോ, 17 സുഹൃത്തുക്കളുമായി പങ്കുവെച്ചാണ് ടിക്കറ്റെടുത്തത്. ഈ സമ്മാനത്തുക തങ്ങൾക്കെല്ലാവർക്കും വലിയ ആശ്വാസമാകുമെന്ന് അദ്ദേഹം പ്രതികരിച്ചു. 1999-ൽ മില്ലേനിയം മില്യനയർ ആരംഭിച്ചതിന് ശേഷം ഈ അപൂർവ്വ നേട്ടം കൈവരിക്കുന്ന 283-ാമത്തെ ഇന്ത്യക്കാരനാണ് ജിജോ.

മില്ലേനിയം മില്യനയർ പരമ്പര 554-ന്റെ ഭാഗമായി നടന്ന മറ്റൊരു നറുക്കെടുപ്പിൽ ദുബായിലെ ഇന്ത്യൻ പ്രവാസിയായ രോഹൻ പ്രകാശ് ഫെർണാണ്ടസും 10 ലക്ഷം ഡോളർ വിജയിച്ചു. 1710 എന്ന ടിക്കറ്റിലൂടെയാണ് രോഹൻ ഭാഗ്യവാനായത്.

ഡ്യൂട്ടി ഫ്രീയുടെ ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ ഷാർജയിൽ താമസിക്കുന്ന ഇന്ത്യൻ സ്വദേശി യോഗേഷ് ധനക് (53) റേഞ്ച് റോവർ കാർ സമ്മാനമായി നേടി. കഴിഞ്ഞ 15 വർഷമായി യാത്രകളിലെല്ലാം ടിക്കറ്റെടുക്കുന്ന യോഗേഷിന് ആദ്യമായാണ് സമ്മാനം ലഭിക്കുന്നത് (ടിക്കറ്റ് നമ്പർ: 1243).

കൂടാതെ, ദുബായിൽ താമസിക്കുന്ന തുർക്കി പൗരൻ എസെർ എറോൾ ബിഎംഡബ്ല്യു ബൈക്കും, ഇന്ത്യക്കാരനായ മെൽവിൻ പോണ്ടസ് അപ്രീലിയ ബൈക്കും സ്വന്തമാക്കി. മെൽവിന് ഇത് രണ്ടാം തവണയാണ് ഡ്യൂട്ടി ഫ്രീയിലൂടെ ബൈക്ക് സമ്മാനമായി ലഭിക്കുന്നത്.

**English Summary:**

Jijo Pulikkathodi, a 41-year-old photographer from Kerala working in Ajman, won $1 million (approx. over ₹9 crore) in the Dubai Duty Free Millennium Millionaire draw. The winning ticket (No. 4891) was purchased online on August 22. Jijo shared the ticket with 17 friends. Another Indian expat, Rohan Prakash Fernandes, also won $1 million in the same draw. Additionally, Yogesh Dhanak won a Range Rover car, while two others won luxury motorbikes.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/381946/dubai-duty-free-winner-kerala-photographer-jijo-9-crore)