---
title: "  ജിക്കുവിനെ കണ്ടവരുണ്ടോ? കാണാതായി ഒരു മാസം; നായയെ തിരികെ എത്തിക്കുന്നവർക്ക് 15,000 ദിർഹം പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യൻ കുടുംബം"
english_title: "Abu Dhabi Indian Family Missing Pet Dog Jikku Reward 15000 Dirhams Maltese"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/381920/abu-dhabi-indian-family-missing-dog-jikku-15000-dirham-reward-maltese"
published_at: "2026-09-10T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa23212c752a_abu-dhabi-indian-family-missing-dog-jikku-15000-dirham-reward-maltese.jpg"
keywords: ["Abu Dhabi Missing Dog", "Indian Family Abu Dhabi", "Jikku Maltese Dog", "UAE Pet Missing"]
---

#   ജിക്കുവിനെ കണ്ടവരുണ്ടോ? കാണാതായി ഒരു മാസം; നായയെ തിരികെ എത്തിക്കുന്നവർക്ക് 15,000 ദിർഹം പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യൻ കുടുംബം

> **Lead Summary:** **അബൂദബി: **അരുമയായ നായയെ കാണാതായി ഒരു മാസം പിന്നിട്ടതോടെ കടുത്ത വിഷമത്തിലാണ് അൽ മുശ്‌രിഫിൽ താമസിക്കുന്ന ഒരു ഇന്ത്യൻ കുടുംബം. മാൾട്ടീസ് ഇനത്തിൽപ്പെട്ട ‘ജിക്കു’ എന്ന രണ്ട് വയസ്സുകാരനായ നായയെയാണ് കാണാതായത്. അബൂദബി മുഴുവൻ തിരഞ്ഞിട്ടും കണ്ടെത്താനാവാതെ വന്നതോടെ, നായയെ തിരികെ എത്തിക്കുന്നവർക്ക് 15,000 ദിർഹം പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് കുടുംബം.

## Article Content

**അബൂദബി: **അരുമയായ നായയെ കാണാതായി ഒരു മാസം പിന്നിട്ടതോടെ കടുത്ത വിഷമത്തിലാണ് അൽ മുശ്‌രിഫിൽ താമസിക്കുന്ന ഒരു ഇന്ത്യൻ കുടുംബം. മാൾട്ടീസ് ഇനത്തിൽപ്പെട്ട ‘ജിക്കു’ എന്ന രണ്ട് വയസ്സുകാരനായ നായയെയാണ് കാണാതായത്. അബൂദബി മുഴുവൻ തിരഞ്ഞിട്ടും കണ്ടെത്താനാവാതെ വന്നതോടെ, നായയെ തിരികെ എത്തിക്കുന്നവർക്ക് 15,000 ദിർഹം പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് കുടുംബം.

അൽ മുശ്‌രിഫിലെ പുതിയ വീട്ടിലേക്ക് താമസം മാറിയതിന് തൊട്ടുപിന്നാലെ ജൂലൈ മൂന്നിനാണ് ജിക്കുവിനെ കാണാതാകുന്നത്. പുതിയ വീടിന്റെ അപരിചിതത്വം കാരണം അവൻ വീടിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. തുടക്കത്തിൽ വീട്ടുപരിസരങ്ങളിൽ തിരഞ്ഞെങ്കിലും പിന്നീട് വാട്സ്ആപ്പ് കൂട്ടായ്മകളും പോസ്റ്ററുകളും വഴി അന്വേഷണം നഗരമാകെ വ്യാപിപ്പിച്ചു.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നായയെ കണ്ടതായി ചിലർ വിവരം നൽകിയിട്ടുണ്ട്. ജൂലൈ അവസാനത്തോടെ അൽ നദ ഗേൾസ് സ്കൂളിനും ഇൻറർനാഷണൽ കമ്യൂണിറ്റി സ്കൂളിനും സമീപം അവനെ കണ്ടതായി ദൃക്സാക്ഷികൾ വ്യക്തമാക്കി. അഡ്നോക് പെട്രോൾ പമ്പിന് സമീപം ഒരാൾ ചെറിയൊരു വെള്ള നായയെ കൈയിലേന്തി ഉടമകളെക്കുറിച്ച് അന്വേഷിക്കുന്നത് കണ്ടതായും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

എന്നാൽ ഈ വ്യക്തിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് കുടുംബം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. തുടക്കത്തിൽ 5,000 ദിർഹമായിരുന്ന പ്രതിഫലം പിന്നീട് ദുബൈ ആസ്ഥാനമായുള്ള ‘ഗൾഫ് ഇൻവെസ്റ്റ്’ എന്ന കമ്പനിയുടെ സഹായത്തോടെയാണ് 15,000 ദിർഹമായി ഉയർത്തിയത്. നായയെ കണ്ടെത്തി നൽകുന്നവർക്ക് ഒരു ചോദ്യങ്ങളുമില്ലാതെ ഈ തുക ഉടൻ നൽകുമെന്നാണ് കുടുംബത്തിന്റെ ഉറപ്പ്.

പാരിതോഷികം പ്രഖ്യാപിച്ചതോടെ ചില വ്യാജ കോളുകളും പണം തട്ടാനുള്ള ശ്രമങ്ങളും വരുന്നുണ്ടെങ്കിലും, ജിക്കുവിനെ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിൽ എല്ലാ കോളുകൾക്കും കുടുംബം മറുപടി നൽകുന്നുണ്ട്. സുഹൃത്തുക്കളുടെയും സന്നദ്ധപ്രവർത്തകരുടെയും സഹായത്തോടെ യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലെ വെറ്ററിനറി ക്ലിനിക്കുകൾ കേന്ദ്രീകരിച്ചും തിരച്ചിൽ തുടരുന്നുണ്ട്.

അവസാന നാലക്കങ്ങൾ 8732 ആയ മൈക്രോചിപ്പ് ഘടിപ്പിച്ച, വെള്ള നിറത്തിലുള്ള ഈ ആൺ നായയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0562980817, 0556105319 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കുടുംബം അഭ്യർത്ഥിച്ചു.

English Summary:

Abu Dhabi: An Indian family residing in Al Mushirif is heartbroken as their pet dog has been missing for a month. Family has announced reward for finding their 2-year-old Maltese dog named Jikku. Despite searching entire Abu Dhabi they could not find him. Reward of 15,000 dirhams (approx over 3.4 lakh INR) will be given to who returns beloved dog. Dog went missing on July 3 soon after family moved to new house near Mushirif Mall due to unfamiliarity. Initially searched nearby, later expanded search across city via WhatsApp groups and posters. Witnesses said dog seen near Al Nada Girls School and International Community School end of July, close to family's earlier residence. Meanwhile witnesses said near Adnoc petrol pump a man was seen carrying a small white dog asking about owners. Family told Gulf media they tried that route with hope but could not find him. Initially reward was 5000 dirhams, later raised to 15000 with help of Dubai-based company Gulf Invest. Family said amount will be handed immediately without any questions. After reward announcement fake messages and scam calls coming, but family responding to all calls hoping to find Jikku. With help of friends and volunteers search also focused on veterinary clinics across UAE emirates. White male dog with microchip ending 8732, anyone with info requested to contact 0562980817, 0556105319.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/381920/abu-dhabi-indian-family-missing-dog-jikku-15000-dirham-reward-maltese)