---
title: " മലയാളി നഴ്സ് കുവൈത്തിൽ അന്തരിച്ചു"
english_title: "Malayali Nurse Shiny Manoj Died Kuwait Chengannur Alappuzha Jahra Hospital"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/381863/malayali-nurse-shiny-manoj-died-kuwait-chengannur-alappuzha"
published_at: "2026-09-09T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa15a908feeb_malayali-nurse-shiny-manoj-died-kuwait-chengannur-alappuzha.jpg"
keywords: ["Malayali Died Kuwait", "Malayali Death", "Kuwait News"]
---

#  മലയാളി നഴ്സ് കുവൈത്തിൽ അന്തരിച്ചു

> **Lead Summary:** കുവൈത്ത് സിറ്റി : ആലപ്പുഴ സ്വദേശിനി കുവൈത്തിൽ അന്തരിച്ചു. ചെങ്ങന്നൂർ സ്വദേശിനി ഷൈനി മനോജ്‌ ആണ് മരണപ്പെട്ടത്.

## Article Content

കുവൈത്ത് സിറ്റി : ആലപ്പുഴ സ്വദേശിനി കുവൈത്തിൽ അന്തരിച്ചു. ചെങ്ങന്നൂർ സ്വദേശിനി ഷൈനി മനോജ്‌ ആണ് മരണപ്പെട്ടത്.

അബ്ബാസിയയിലെ താമസ സ്ഥലത്ത് കഴിഞ്ഞ ദിവസം രാത്രി കുഴഞ്ഞു വീണ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജഹറ ആശുപത്രിലെ സ്റ്റാഫ് നഴ്സ് ആയിരുന്നു. ഭർത്താവ്: മനോജ്‌. മക്കൾ രണ്ട് പേരും വിദേശത്ത് പഠനം നടത്തുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/381863/malayali-nurse-shiny-manoj-died-kuwait-chengannur-alappuzha)