---
title: "കുവൈത്ത് അമീറിനെ അപകീർത്തിപ്പെടുത്തിയ കേസ്: മുൻ എം.പി മുഹമ്മദ് അൽമുതൈറിന് എട്ട് വർഷം തടവ് ശിക്ഷ"
english_title: " Kuwait Emir Defamation Former MP Mohammed Al Mutair Sentenced 8 Years Jail Fake News Case"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/381759/kuwait-former-mp-8-years-jail-emir-defamation-fake-news"
published_at: "2026-09-09T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa0dd2c51fa5_kuwait-former-mp-8-years-jail-emir-defamation-fake-news.jpg"
keywords: ["Kuwait Emir News", "Kuwait MP Jail", "Kuwait Fake News Case"]
---

# കുവൈത്ത് അമീറിനെ അപകീർത്തിപ്പെടുത്തിയ കേസ്: മുൻ എം.പി മുഹമ്മദ് അൽമുതൈറിന് എട്ട് വർഷം തടവ് ശിക്ഷ

> **Lead Summary:** **കുവൈത്ത് : **കുവൈത്ത്** **അമീറിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനും വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിനും മുൻ എം.പി മുഹമ്മദ് അൽമുതൈറിന് എട്ട് വർഷം തടവ് ശിക്ഷ വിധിച്ചുകൊണ്ട് സ്റ്റേറ്റ് സെക്യൂരിറ്റി അപ്പീൽ കോടതി ഉത്തരവായി.

## Article Content

**കുവൈത്ത് : **കുവൈത്ത്** **അമീറിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനും വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിനും മുൻ എം.പി മുഹമ്മദ് അൽമുതൈറിന് എട്ട് വർഷം തടവ് ശിക്ഷ വിധിച്ചുകൊണ്ട് സ്റ്റേറ്റ് സെക്യൂരിറ്റി അപ്പീൽ കോടതി ഉത്തരവായി.

വിചാരണ കോടതി ചുമത്തിയ ശിക്ഷ അപ്പീൽ കോടതി പൂർണ്ണമായും സ്ഥിരീകരിക്കുകയായിരുന്നു. വ്യാജപ്രചാരണങ്ങൾ നടത്തിയതിനും തെറ്റായ വിവരങ്ങളും രഹസ്യ രേഖകളും പുറത്തുവിട്ടതിന് മൂന്ന് വർഷവും, അമീറിന്റെ അധികാരങ്ങളെ ചോദ്യം ചെയ്തതിനും നീതിന്യായ വ്യവസ്ഥയെ അവഹേളിച്ചതിന് അഞ്ച് വർഷവമാണ് കഠിനതടവ് വിധിച്ചിട്ടുള്ളത്. കോടതിയിൽ നേരിട്ട് ഹാജരാകാൻ ആവർത്തിച്ച് അവസരം നൽകിയിട്ടും പ്രതി വിട്ടുനിന്ന പശ്ചാത്തലത്തിലാണ് അപ്പീൽ കോടതി ഈ അന്തിമ വിധി പുറപ്പെടുവിച്ചത്.

English Summary:

Kuwait City, Kuwait State Security Appeal Court sentenced former MP Mohammed Al Mutair to eight years imprisonment in case of defaming Kuwait Emir and spreading fake news. Appeal court upheld sentence earlier given by trial court. Three years for spreading fake news and publishing misleading statements and secret documents, and five years for publicly challenging Emir's powers and insulting judiciary. Appeal court pronounced final verdict after accused absented despite given many chances to appear in court.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/381759/kuwait-former-mp-8-years-jail-emir-defamation-fake-news)