---
title: "പ്രവാസലോകത്തെ നോവായി വിജയരാജിന്റെ വിയോഗം: റിയാദിൽ കുഴഞ്ഞുവീണ് മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു"
english_title: "Thiruvananthapuram Native Vijay Raj Chellan Dies In Riyadh Saudi Arabia Body Brought Home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/381666/riyadh-batha-thiruvananthapuram-native-vijayaraj-death-body-brought-home"
published_at: "2026-09-08T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9fc5c8946bd_riyadh-batha-thiruvananthapuram-native-vijayaraj-death-body-brought-home.jpg"
keywords: ["Saudi Arabia Malayali Death", "Indian Embassy Riyadh", "Keli Saudi Arabia"]
---

# പ്രവാസലോകത്തെ നോവായി വിജയരാജിന്റെ വിയോഗം: റിയാദിൽ കുഴഞ്ഞുവീണ് മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

> **Lead Summary:** **സൗദി അറേബ്യ: ** റിയാദിൽ കുഴഞ്ഞുവീണ് മരിച്ച തിരുവനന്തപുരം സ്വദേശി വിജയരാജ് ചെല്ലെൻറ മൃതദേഹം നാട്ടിലെത്തിച്ചു. ചെങ്കവിള കടവില പുത്തൻവീട്ടിൽ ചെല്ലൻ–പൽസി ദമ്പതികളുടെ മകനാണ്. ഇഴിൽ പ്രഭയാണ് ഭാര്യ; ഷാരോൺ വിജയ്, ഷാന വിജയ് എന്നിവരാണ് മക്കൾ.

## Article Content

**സൗദി അറേബ്യ: ** റിയാദിൽ കുഴഞ്ഞുവീണ് മരിച്ച തിരുവനന്തപുരം സ്വദേശി വിജയരാജ് ചെല്ലെൻറ മൃതദേഹം നാട്ടിലെത്തിച്ചു. ചെങ്കവിള കടവില പുത്തൻവീട്ടിൽ ചെല്ലൻ–പൽസി ദമ്പതികളുടെ മകനാണ്. ഇഴിൽ പ്രഭയാണ് ഭാര്യ; ഷാരോൺ വിജയ്, ഷാന വിജയ് എന്നിവരാണ് മക്കൾ.

പതിനഞ്ച് ദിവസം മുമ്പ് ബത്ഹയിലെ ഫറസ്ദഖ് റോഡരികിലൂടെ നടക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതയും തളർച്ചയുമുണ്ടായി അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് വർഷം മുമ്പ് നിർമാണ മേഖലയിൽ തൊഴിലാളിയായാണ് വിജയരാജ് റിയാദിലെത്തിയത്.

മൂന്ന് വർഷത്തോളം ഈ മേഖലയിൽ ജോലി ചെയ്ത ശേഷം അദ്ദേഹം മറ്റ് ജോലികളിലേക്ക് മാറി. ഇതിനിടെ നാല് മാസം മുമ്പ് അദ്ദേഹത്തിെൻറ ഇഖാമയുടെ കാലാവധി അവസാനിച്ചിരുന്നു. ജോലി ആവശ്യത്തിനായി രണ്ട് ഇടങ്ങളിൽനിന്ന് കാർ വാടകയ്ക്കെടുത്ത വകയിൽ വലിയൊരു തുക അടയ്ക്കാനുണ്ടായിരുന്നതിനാൽ എക്സിറ്റ് നടപടികൾ പൂർത്തിയാക്കുന്നതിൽ കാലതാമസം നേരിട്ടു.

തുടർന്ന് കുടുംബത്തിെൻറ അഭ്യർത്ഥന പ്രകാരം ഇന്ത്യൻ എംബസ്സിയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ ചെലവുകളും വഹിച്ചത്. നാട്ടിലെത്തിക്കാനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്കും ഏകോപനത്തിനും കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി.

English Summary:

Body of Thiruvananthapuram Chengavila native Vijayaraj Chellan 45 who collapsed and died on Farasdakh roadside in Batha Riyadh Saudi Arabia brought home. Son of Chellan Palsi couple at Chengavila Kadavil Puthanveettil. Wife Izhil Prabha children Sharon Vijay Shana Vijay. 15 days ago while walking along roadside Vijayraj felt physical discomfort and fatigue and suddenly collapsed. Police arrived after being informed by nearby people but could not save life. Vijayraj had reached Riyadh four years ago as construction worker. After working three years in this sector he moved to other jobs. Meanwhile four months ago his Iqama expired. Also as large amount to be paid for car rented from two places for work purpose exit procedures got delayed. Then at family's request Indian Embassy bore entire expense of bringing body home. Keli cultural forum charity wing led official procedures and coordination to bring home.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/381666/riyadh-batha-thiruvananthapuram-native-vijayaraj-death-body-brought-home)