---
title: "സൗദിയിൽ ഇന്ന് ശക്തമായ കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യത; റിയാദ് പ്രവിശ്യയിൽ ജാഗ്രതാ നിർദേശം"
english_title: "Saudi Arabia Weather Alert Strong Winds Dust Storm Riyadh Province Today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/381646/saudi-arabia-weather-alert-strong-winds-dust-riyadh-provinces-rain-forecast"
published_at: "2026-09-08T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9faa8233628_saudi-arabia-weather-alert-strong-winds-dust-riyadh-provinces-rain-forecast.jpg"
keywords: ["Saudi Weather", "Riyadh Dust Storm", "Saudi National Meteorology Center", "Saudi Rain Alert"]
---

# സൗദിയിൽ ഇന്ന് ശക്തമായ കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യത; റിയാദ് പ്രവിശ്യയിൽ ജാഗ്രതാ നിർദേശം

> **Lead Summary:** റിയാദ്: റിയാദ് പ്രവിശ്യയിലും പരിസര പ്രദേശങ്ങളിലും ഇന്ന് ശക്തമായ കാറ്റിനും അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയർന്നുപൊങ്ങുന്നതിനും സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാഴ്ചപരിധി കുറയാൻ സാധ്യതയുണ്ട്.

## Article Content

റിയാദ്: റിയാദ് പ്രവിശ്യയിലും പരിസര പ്രദേശങ്ങളിലും ഇന്ന് ശക്തമായ കാറ്റിനും അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയർന്നുപൊങ്ങുന്നതിനും സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാഴ്ചപരിധി കുറയാൻ സാധ്യതയുണ്ട്.

രാവിലെ 9:00 മണി മുതൽ വൈകുന്നേരം 7:00 മണി വരെ ഈ അവസ്ഥ തുടരുമെന്നാണ് അറിയിപ്പ്. താദിഖ്, ഹുറൈമില, റുമാ, ദുർമ, മറാത്ത്, അൽ സുൽഫി, അൽ ഗാത്ത്, അൽ മജ്മ, ശഖ്റ എന്നീ പ്രദേശങ്ങളെയാണ് ഇത് പ്രധാനമായും ബാധിക്കുക.

അതേസമയം സൗദിയിലെ വിവധ പ്രവിശ്യകളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴ മൂലം മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്.

ജിസാൻ, അസീർ, അൽ ബഹ, മക്ക എന്നീ പ്രദേശങ്ങളിലെ ചില ഭാഗങ്ങളിലാണ് കനത്ത മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. കൂടാതെ, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവയുടെ തെക്കൻ ഭാഗങ്ങളിലും നജ്‌റാനിലെ ചില പ്രദേശങ്ങളിലും നേരിയതോ മിതമായതോ ആയ മഴക്ക് സാധ്യതയുണ്ട്.

അതേസമയം, ഈ പ്രദേശങ്ങളിലെ ചില ഭാഗങ്ങളിലും തബൂക്ക്, മദീന എന്നീ പ്രദേശങ്ങളിലെ ചില ഭാഗങ്ങളിലും കാറ്റും അന്തരീക്ഷത്തിൽ പൊടിപടലങ്ങളും ഉയർന്നുപൊങ്ങാൻ സാധ്യതയുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.

**English Summary:**

Riyadh: Saudi National Meteorology Center warned of strong winds and rising dust affecting visibility in Riyadh province and surrounding areas today from 9 am to 7 pm. Mainly affected areas are Thadiq, Huraymila, Rumah, Durma, Marat, Al Zulfi, Al Ghat, Al Majmaah and Shaqra. Center also forecast thunderstorms and heavy rain in parts of Jizan, Asir, Al Baha and Makkah with risk of flash floods. Light to moderate rain likely in southern parts of Riyadh, Eastern Province and parts of Najran. Winds and dust also expected in parts of Tabuk and Madinah regions.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/381646/saudi-arabia-weather-alert-strong-winds-dust-riyadh-provinces-rain-forecast)