---
title: "ജോലി തേടി ഒമാനിലെത്തിയ കോഴിക്കോട് സ്വദേശി മരിച്ച നിലയിൽ; റൂവിയിൽ മറ്റൊരു മലയാളിയെയും മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Two Indian Expats Found Dead in Oman; Kozhikode and Malappuram Natives Identified"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/381593/two-expat-youths-found-dead-in-oman-new"
published_at: "2026-09-08T06:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9f6326e00b5_two-expat-youths-found-dead-in-oman.jpg"
keywords: ["Expats Death", "Malayali Death", "Oman News"]
---

# ജോലി തേടി ഒമാനിലെത്തിയ കോഴിക്കോട് സ്വദേശി മരിച്ച നിലയിൽ; റൂവിയിൽ മറ്റൊരു മലയാളിയെയും മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** മസ്കത്ത്: രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു പ്രവാസി യുവാക്കളെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒമാനിലെ മസ്കത്ത് റൂവി ഹംരിയയിൽ കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബു , റൂവിയിൽ മലപ്പുറം സ്വദേശി ശരത് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

മസ്കത്ത്: രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു പ്രവാസി യുവാക്കളെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒമാനിലെ മസ്കത്ത് റൂവി ഹംരിയയിൽ കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബു , റൂവിയിൽ മലപ്പുറം സ്വദേശി ശരത് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇരുവരും പ്രവാസി ഫുട്ബാൾ താരങ്ങളാണ്. കല്ലായി ചക്കുംകടവ് ചുള്ളിക്കാട് പറമ്പ് ഹാജറ മൻസിലിൽ മുഹമ്മദ് ജാഫർ- ഫാത്തിമാബി ദമ്പതികളുടെ മകൻ മുഹമ്മദ് ജനീഷ് ബാബു.

മുമ്പ് മബേലയിൽ ചോക്ളേറ്റ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ജനീഷ് നാലു മാസം മുമ്പാണ് ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. അടുത്തിടെ താൽക്കാലിക വിസയിൽ തിരികെയെത്തി വീണ്ടും ജോലിക്കുള്ള ശ്രമത്തിലായിരുന്നു.

വാദി കബീറിലായിരുന്നു താമസം. ആഗസ്റ്റ് 31ന് ഇവിടത്തെ റൂം ഒഴിഞ്ഞ് ബാഗുമെടുത്ത് പോയ ജനീഷിനെ ഹംരിയ ഭാഗത്തെ കെട്ടിടത്തിൽ വ്യാഴാഴ്ച മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കൈയിൽ പാസ്​പോർട്ട് കണ്ടെത്താനാവാത്തതിനാൽ ആർ.ഒ.പി മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

**English Summary: **

Two expatriate youths were found dead in two separate incidents in Oman. Kozhikode native Muhammad Janish Babu, 28, was found dead in a building in the Hamriya area of Ruwi, while Malappuram native Sharath, 29, was found dead in Ruwi. Both were expatriate football players. Janish, the son of Muhammad Jaffer and Fathimabi of Chakkumkadavu, Kallayi, had previously worked at a chocolate company in Mabellah. He returned to Oman recently on a temporary visa and was seeking a job. After leaving his room in Wadi Kabir on August 31, he was later found dead in Hamriya. As his passport could not be found, the ROP kept his body in the morgue

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/381593/two-expat-youths-found-dead-in-oman-new)