---
title: "2027 ഹജ്ജ്: ഖത്തറില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് സെപ്റ്റംബര്‍ 20 മുതല്‍ രജിസ്റ്റര്‍ ചെയ്യാം"
english_title: "Hajj 2027 Registration Qatar Starts September 20 Quota 4400 Pilgrims Ministry"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/381493/hajj-2027-registration-qatar-september-20-quota-4400"
published_at: "2026-09-07T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1182e9786d0_makkah.jpg"
keywords: ["Hajj 2027 Qatar", "Qatar Hajj Registration", "Qatar Endowments Ministry", "Hajj Quota Qatar"]
---

# 2027 ഹജ്ജ്: ഖത്തറില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് സെപ്റ്റംബര്‍ 20 മുതല്‍ രജിസ്റ്റര്‍ ചെയ്യാം

> **Lead Summary:** ദോഹ: 2027ലെ ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന ഖത്തറിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമുള്ള രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 20ന് ആരംഭിക്കും. ഒക്ടോബര്‍ 20 വരെ ഔദ്യോഗിക ഹജ്ജ് പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാമെന്ന് എന്‍ഡോവ്‌മെന്റ്‌സ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയം അറിയിച്ചു.

## Article Content

ദോഹ: 2027ലെ ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന ഖത്തറിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമുള്ള രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 20ന് ആരംഭിക്കും. ഒക്ടോബര്‍ 20 വരെ ഔദ്യോഗിക ഹജ്ജ് പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാമെന്ന് എന്‍ഡോവ്‌മെന്റ്‌സ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയം അറിയിച്ചു.

വരുന്ന ഹജ്ജ് സീസണില്‍ ഖത്തറിന് 4,400 തീര്‍ഥാടകരുടെ ക്വോട്ടയാണ് ഖത്തറിന് അനുവദിച്ചിട്ടുള്ളത്. രജിസ്‌ട്രേഷന്‍, ലൈസന്‍സുള്ള ഹജ്ജ് കാമ്പയിനുകളുമായി കരാര്‍ ചെയ്യല്‍, പണമടയ്ക്കല്‍ തുടങ്ങിയ നടപടികള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിനായി ഇലക്ട്രോണിക് സംവിധാനങ്ങള്‍ വികസിപ്പിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

രജിസ്‌ട്രേഷന്‍ അവസാനിച്ചശേഷം അപേക്ഷകളുടെ ഇലക്ട്രോണിക് തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കും. ഒക്ടോബര്‍ അവസാനത്തോടെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള അറിയിപ്പ് എസ്.എം.എസ് വഴി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

**അപേക്ഷകര്‍ക്കുള്ള വ്യവസ്ഥകള്‍:**

* അപേക്ഷകര്‍ ആദ്യം ആരോഗ്യ ക്ഷമതാ സര്‍ട്ടിഫിക്കറ്റ് നേടണം.

* ഖത്തറിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍നിന്ന് മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നേടാം. പരിശോധനാ വിവരങ്ങള്‍ ഇലക്ട്രോണിക് സംവിധാനത്തില്‍ രേഖപ്പെടുത്തും.

* ഖത്തര്‍ പൗരന്മാര്‍ക്ക് കുറഞ്ഞത് 18 വയസ് പ്രായമുണ്ടായിരിക്കണം. ഇവര്‍ക്ക് പരമാവധി മൂന്ന് പേരെ സഹയാത്രികരായി ഉള്‍പ്പെടുത്താം.

* ഖത്തര്‍ താമസക്കാര്‍ക്കും ജി.സി.സി പൗരന്മാര്‍ക്കും കുറഞ്ഞത് 45 വയസ് പ്രായമുണ്ടായിരിക്കണം. മുമ്പ് ഹജ്ജ് നിര്‍വഹിച്ചിട്ടില്ലാത്തവരായിരിക്കണം. കൂടാതെ കുറഞ്ഞത് 15 വര്‍ഷമായി ഖത്തറില്‍ തുടര്‍ച്ചയായി താമസിച്ചവരായിരിക്കണം. ഇവര്‍ക്ക് ഒരു സഹയാത്രികനെ ഉള്‍പ്പെടുത്താം.

**English Summary:**

Doha: Registration for Hajj 2027 for Qatari citizens and residents will start on September 20, Ministry of Endowments and Islamic Affairs announced. Applications can be submitted till October 20 via official Hajj portal. Qatar quota is 4,400 pilgrims. Electronic systems developed for registration, contracting licensed Hajj campaigns and payment. After registration, electronic selection will begin and SMS notification expected by end of October. Applicants must obtain fitness certificate, Qatari citizens minimum 18 years can include up to 3 companions, Qatar residents and GCC citizens minimum 45 years, never performed Hajj before and 15 years continuous residence, can include one companion.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/381493/hajj-2027-registration-qatar-september-20-quota-4400)