---
title: "സമയോചിത ഇടപെടൽ, ഒഴിവായത് വലിയ അപകടം; ഒമ്പതുകാരനെ ആദരിച്ച് അജ്മാൻ സിവിൽ ഡിഫൻസ്"
english_title: "9 Year Old Rashid Abdullah Al Husani Honored By Ajman Civil Defence For Putting Out House Fire With Wet Blanket"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/381245/ajman-civil-defence-honors-9-year-old-rashid-abdullah-fire-blanket"
published_at: "2026-09-05T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9bf91f5db48_ajman-civil-defence-honors-9-year-old-rashid-abdullah-fire-blanket.jpg"
keywords: ["Ajman Civil Defence", "UAE Child Hero", "Rashid Abdullah Al Husani", "Ajman Fire Incident", "UAE News"]
---

# സമയോചിത ഇടപെടൽ, ഒഴിവായത് വലിയ അപകടം; ഒമ്പതുകാരനെ ആദരിച്ച് അജ്മാൻ സിവിൽ ഡിഫൻസ്

> **Lead Summary:** അജ്മാൻ: വീട്ടിൽ തീ പടരുന്നത് തടയാൻ സഹായിച്ച ഒമ്പത് വയസ്സുകാരനെ ആദരിച്ച് യുഎഇയിലെ അജ്മാൻ സിവിൽ ഡിഫൻസ്. വീട്ടിൽ തീപിടിത്തമുണ്ടായപ്പോൾ സമയോചിതമായി ഇടപെട്ട റാഷിദ് അബ്ദുല്ല അൽ ഹുസാനിയെയാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആദരിച്ചത്.

## Article Content

അജ്മാൻ: വീട്ടിൽ തീ പടരുന്നത് തടയാൻ സഹായിച്ച ഒമ്പത് വയസ്സുകാരനെ ആദരിച്ച് യുഎഇയിലെ അജ്മാൻ സിവിൽ ഡിഫൻസ്. വീട്ടിൽ തീപിടിത്തമുണ്ടായപ്പോൾ സമയോചിതമായി ഇടപെട്ട റാഷിദ് അബ്ദുല്ല അൽ ഹുസാനിയെയാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആദരിച്ചത്.

തന്റെ വീട്ടിൽ തീപിടിച്ചത് കണ്ട ഉടൻ റാഷിദ് മുത്തശ്ശിയുടെ സഹായത്തോടെ ഒരു പുതപ്പ് വെള്ളത്തിൽ നനച്ച് തീ അണയ്ക്കുകയായിരുന്നു.

റാഷിദിന്റെ ധൈര്യവും വേഗത്തിലുള്ള പ്രതികരണവും പരിഗണിച്ച് അജ്മാൻ സിവിൽ ഡിഫൻസ് തങ്ങളുടെ ആസ്ഥാനത്തേക്ക് ക്ഷണിക്കുകയും പ്രശംസാ പത്രം നൽകുകയും ചെയ്തു.

**English Summary:**

Ajman: Ajman Civil Defence in UAE honored a nine-year-old boy who helped prevent fire from spreading at his home. Rashid Abdullah Al Husani was honored by General Directorate of Civil Defence for timely intervention during house fire. On seeing fire at his home, Rashid with help of his grandmother soaked a blanket in water and put out fire. Considering his courage and quick response, Ajman Civil Defence invited him to headquarters and gave appreciation certificate.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/381245/ajman-civil-defence-honors-9-year-old-rashid-abdullah-fire-blanket)