---
title: "സൗദിയിൽ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ച സൽമാന്റെ ഭൗതികശരീരം നാട്ടിലെത്തിച്ചു"
english_title: "Jubail Maharashtra Native Salman Dawood Bangi Body Repatriated Ratnagiri Pravasi Welfare"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/381234/jubail-maharashtra-native-death-body-repatriated-ratnagiri-salman-bangi-new"
published_at: "2026-09-05T14:53:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9bdff22eae4_jubail-maharashtra-native-death-body-repatriated-ratnagiri-salman-bangi-new.jpg"
keywords: ["Jubail Saudi News", "Maharashtra Native Death", "Salman Dawood Bangi", "Pravasi Welfare Jubail"]
---

# സൗദിയിൽ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ച സൽമാന്റെ ഭൗതികശരീരം നാട്ടിലെത്തിച്ചു

> **Lead Summary:** **ജുബൈൽ: **സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ അന്തരിച്ച മഹാരാഷ്​ട്ര സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. രത്നഗിരി ജില്ലയിലെ ഗുഹാഗർ താലൂക്കിലെ അഞ്ചൻവെൽ സ്വദേശി സൽമാൻ ദാവൂദ് ബാംഗിയുടെ മൃതദേഹമാണ് വ്യോമമാർഗം നാട്ടിലെത്തിച്ചത്. ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു അദ്ദേഹം.

## Article Content

**ജുബൈൽ: **സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ അന്തരിച്ച മഹാരാഷ്​ട്ര സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. രത്നഗിരി ജില്ലയിലെ ഗുഹാഗർ താലൂക്കിലെ അഞ്ചൻവെൽ സ്വദേശി സൽമാൻ ദാവൂദ് ബാംഗിയുടെ മൃതദേഹമാണ് വ്യോമമാർഗം നാട്ടിലെത്തിച്ചത്. ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു അദ്ദേഹം.

ജോലിസ്ഥലത്തുവെച്ച് കുഴഞ്ഞുവീണ ഇദ്ദേഹത്തെ കമ്പനി ആംബുലൻസിൽ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദാവൂദ് ഇബ്രാഹിം ബാംഗിയാണ് പിതാവ്, മാതാവ്: ഹനീഫ, ഭാര്യ: റവാബി. മരണത്തെത്തുടർന്നുള്ള ഔദ്യോഗിക നിയമനടക്രമങ്ങളും രേഖകളും പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴയുടെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.

English Summary:

Body of Maharashtra native who died in Jubail, Saudi Eastern Province, was repatriated. Body of Salman Dawood Bangi (34), native of Anjanvel in Guhagar taluk of Ratnagiri district, was brought home by air. He was working in a private company in Jubail. He collapsed at workplace and was taken to hospital in company ambulance but could not be saved. Official legal procedures and documents after death were completed under leadership of Pravasi Welfare Jubail Janaseva wing convener Saleem Alappuzha.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/381234/jubail-maharashtra-native-death-body-repatriated-ratnagiri-salman-bangi-new)