---
title: "യു.എ.ഇ.യിൽ പുതിയ അധ്യയന വർഷത്തിലെ സ്കൂൾ സമയക്രമം പ്രഖ്യാപിച്ചു; സെപ്റ്റംബർ ഏഴ് മുതൽ പ്രാബല്യത്തിൽ"
english_title: "UAE Announces New School Timings for Academic Year Starting September 7"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/380778/uae-new-school-timings-september-7-academic-year"
published_at: "2026-09-02T09:10:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a979ba91a064_uae-new-school-timings-september-7-academic-year.jpg"
keywords: ["UAE", "School Timings", "Education Ministry", "Academic Year", "UAE Schools"]
---

# യു.എ.ഇ.യിൽ പുതിയ അധ്യയന വർഷത്തിലെ സ്കൂൾ സമയക്രമം പ്രഖ്യാപിച്ചു; സെപ്റ്റംബർ ഏഴ് മുതൽ പ്രാബല്യത്തിൽ

> **Lead Summary:** അബൂദബി: യു.എ.ഇയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെപ്റ്റംബർ ഏഴു മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ അധ്യയന വർഷത്തെ സ്കൂൾ സമയക്രമം വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. കിൻഡർഗാർട്ടൻ (കെ.ജി) മുതൽ ഒന്ന്, രണ്ട്, മൂന്ന് സൈക്കിളുകളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കുമുള്ള സമയക്രമമാണ് മന്ത്രാലയം വ്യക്തമാക്കിയത്.

## Article Content

അബൂദബി: യു.എ.ഇയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെപ്റ്റംബർ ഏഴു മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ അധ്യയന വർഷത്തെ സ്കൂൾ സമയക്രമം വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. കിൻഡർഗാർട്ടൻ (കെ.ജി) മുതൽ ഒന്ന്, രണ്ട്, മൂന്ന് സൈക്കിളുകളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കുമുള്ള സമയക്രമമാണ് മന്ത്രാലയം വ്യക്തമാക്കിയത്.

വിദ്യാഭ്യാസ ഘട്ടങ്ങൾക്കും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ സമയക്രമമാണ് നിശ്ചയിച്ചിട്ടുള്ളത്. വെള്ളിയാഴ്ചകളിൽ പ്രത്യേക സമയക്രമവും ഉണ്ടാകും.

തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 7.15 ഓടെ ചില ക്ലാസുകൾ ആരംഭിക്കും. പെൺകുട്ടികൾക്ക് ഉച്ചക്ക് 3.15 നാണ് ക്ലാസുകൾ അവസാനിക്കുക. കെ.ജി. വിദ്യാർഥികൾക്ക് ഉച്ചക്ക് ഒന്നിന് ക്ലാസ് തീരും.

**English Summary:**

The UAE Ministry of Education has announced new school timings for public education institutions for the academic year beginning September 7. The schedule covers students and teachers from kindergarten through Cycles 1, 2 and 3. Separate timings have been set for educational stages, boys and girls, with a special schedule for Fridays. From Monday to Thursday, some classes will begin around 7:15 a.m. Girls’ classes will end at 3:15 p.m., while kindergarten classes will finish at 1 p.m.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/380778/uae-new-school-timings-september-7-academic-year)