---
title: "ഡ്യൂട്ടി കഴിഞ്ഞ് മുറിയിൽ വിശ്രമിക്കുന്നതിനിടെ നെഞ്ചുവേദന; പ്രവാസി മലയാളി സൗദിയിൽ മരിച്ചു"
english_title: "Malayali Expatriate Dies Of Chest Pain In Saudi Arabia Jeddah News"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/380669/malayali-expat-dies-chest-pain-saudi-jeddah-velimukku-abdussalam"
published_at: "2026-09-01T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a96716c4452a_malayali-expat-dies-chest-pain-saudi-jeddah-velimukku-abdussalam.jpg"
keywords: ["Saudi Death News", "Malayali Expat Death", "Jeddah News"]
---

# ഡ്യൂട്ടി കഴിഞ്ഞ് മുറിയിൽ വിശ്രമിക്കുന്നതിനിടെ നെഞ്ചുവേദന; പ്രവാസി മലയാളി സൗദിയിൽ മരിച്ചു

> **Lead Summary:** ജിദ്ദ: ഡ്യൂട്ടി കഴിഞ്ഞ് മുറിയിൽ വിശ്രമിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട പ്രവാസി മലയാളി മരിച്ചു. മലപ്പുറം വെളിമുക്ക് സ്വദേശി ആലുങ്ങൽ അബ്ദുസ്സലാമാണ് അന്തരിച്ചത്.

## Article Content

ജിദ്ദ: ഡ്യൂട്ടി കഴിഞ്ഞ് മുറിയിൽ വിശ്രമിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട പ്രവാസി മലയാളി മരിച്ചു. മലപ്പുറം വെളിമുക്ക് സ്വദേശി ആലുങ്ങൽ അബ്ദുസ്സലാമാണ് അന്തരിച്ചത്.

ദർബിനടുത്ത ഹുറൈളയിൽ ബഖാല ജീവനക്കാരനായിരുന്നു. രാവിലത്തെ ഡ്യൂട്ടിക്ക് ശേഷം വിശ്രമിക്കുന്നതിനിടെയാണു ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

വീസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ച് കഫാല മാറ്റം പൂർത്തിയാക്കി അടുത്തയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണു മരണം സംഭവിച്ചത്. മൃതദേഹം അൽ ഖഹ്‌മ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പരേതനായ കോഴിപ്പറമ്പത്ത് വാക്കനാട്ടിൽ ഹൗസ് മുഹമ്മദ് ഹാജിയുടെ മകനാണ്.

**English Summary:**

Malayali expatriate Alungal Abdussalam, 41, from Velimukku, Malappuram, died in Saudi Arabia after experiencing chest pain while resting after duty. He worked at a bakhala in Hurail near Darb. He was rushed to hospital but could not be saved. He was set to return home next week after resolving visa issues and completing kafala transfer. Body is kept at Al Qahmah Hospital mortuary and will be buried in Saudi after legal formalities.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/380669/malayali-expat-dies-chest-pain-saudi-jeddah-velimukku-abdussalam)