---
title: "ഓണം ആഘോഷിക്കാൻ അമ്മയ്ക്കരികിലേക്ക് പറന്നെത്തി, ബാത്ത്ടബ്ബിൽ പൊലിഞ്ഞത് കുരുന്ന് ജീവൻ; ധ്യാൻ സൂര്യയുടെ മരണത്തിൽ വിറങ്ങലിച്ച് പ്രവാസലോകം"
english_title: "Malayali Toddler Dhyan Surya Bathtub Death Bahrain Family Shock"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/380513/bahrain-bathtub-death-dhyan-surya-family-shock-kottayam-"
published_at: "2026-08-31T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a950da2576ca_bahrain-bathtub-death-dhyan-surya-family-shock-kottayam.jpg"
keywords: ["Bahrain Accident", "Dhyan Surya Death", "Malayali Boy Bahrain"]
---

# ഓണം ആഘോഷിക്കാൻ അമ്മയ്ക്കരികിലേക്ക് പറന്നെത്തി, ബാത്ത്ടബ്ബിൽ പൊലിഞ്ഞത് കുരുന്ന് ജീവൻ; ധ്യാൻ സൂര്യയുടെ മരണത്തിൽ വിറങ്ങലിച്ച് പ്രവാസലോകം

> **Lead Summary:** **ബഹ്റൈൻ: **ബഹ്റൈനിൽ ബാത്ത് ടബ്ബിൽ വീണ് മരിച്ച ധ്യാൻ സൂര്യയുടെ മരണത്തിന്റെ ഞെട്ടലിലാണ് കുടുംബവും സുഹൃത്തുക്കളും. കോട്ടയം സ്വദേശി ജോസഫിന്റെ ഏകമകനായ ധ്യാൻ സൂര്യ (മൂന്ന് വയസ്സ്) ആണ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലിരിക്കെ മരിച്ചത്.

## Article Content

**ബഹ്റൈൻ: **ബഹ്റൈനിൽ ബാത്ത് ടബ്ബിൽ വീണ് മരിച്ച ധ്യാൻ സൂര്യയുടെ മരണത്തിന്റെ ഞെട്ടലിലാണ് കുടുംബവും സുഹൃത്തുക്കളും. കോട്ടയം സ്വദേശി ജോസഫിന്റെ ഏകമകനായ ധ്യാൻ സൂര്യ (മൂന്ന് വയസ്സ്) ആണ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലിരിക്കെ മരിച്ചത്.

ഓണം ആഘോഷിക്കുന്നതിനായി കഴിഞ്ഞ ആഴ്ചയാണ് കുട്ടി അമ്മയുടെ അടുക്കൽ ബഹ്റൈനിൽ എത്തിയത്. ഓണസദ്യയ്ക്ക് ശേഷം കുട്ടി ഉറങ്ങാൻ കിടന്ന സമയത്ത് അമ്മ അടുക്കളയിൽ ജോലി ചെയ്യുകയായിരുന്നു. ഉറക്കമുണർന്ന കുട്ടി കുളിമുറിയിലെ ടബ്ബിൽ കളിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നുവെന്നാണ് വിവരം.

കുട്ടിയെ ബോധരഹിതനായ നിലയിൽ കണ്ടെത്തിയ അമ്മ ഉടൻ തന്നെ അതേ കെട്ടിടത്തിലുണ്ടായിരുന്ന ഒരു ഡോക്ടറുടെ സഹായത്തോടെ പ്രഥമശുശ്രൂഷ നൽകി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എമർജൻസി മെഡിക്കൽ സംഘം കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മൂന്ന് ദിവസത്തെ തീവ്രപരിചരണത്തിന് ശേഷം ഞായറാഴ്ച ജീവൻ നഷ്ടപ്പെടുകയായിരുന്നു.

കഴിഞ്ഞ ആറു വർഷമായി ബഹ്റൈനിൽ ബ്യൂട്ടി സലൂൺ നടത്തിവരികയാണ് കുട്ടിയുടെ അമ്മയായ മേഘ. ബഹ്റൈൻ കേരളീയ സമാജം അംഗം കൂടിയാണ് ഇവർ. നാട്ടിൽ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമായിരുന്നു ധ്യാൻ താമസിച്ച് പോന്നിരുന്നത്. നിലവിൽ കുട്ടിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിച്ചുവരികയാണ്.

English Summary:

Family and friends in shock over death of Dhyan Surya who died after falling in bathtub in Bahrain. Three-year-old only son of Joseph from Kottayam died while under treatment at Salmaniya Medical Complex. Child had come to Bahrain last week to mother Megha for Onam celebrations. After Onasadya while sleeping and mother working in kitchen, woke up and slipped while playing in bathroom tub. Mother found unconscious, gave first aid with doctor in same building. Emergency medical team shifted to hospital but died Sunday after three days ICU. Mother Megha runs beauty salon in Bahrain for six years, member of Bahrain Kerala Samajam. Child was staying with grandparents in native place. Procedures to bring body home progressing.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/380513/bahrain-bathtub-death-dhyan-surya-family-shock-kottayam-)