---
title: "ജോലിക്കിടെ ദേഹാസ്വാസ്ഥ്യം; കുവൈത്തിലെ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മലയാളി അന്തരിച്ചു"
english_title: "Malayali Social Worker Haris Muttumthala Dies Kuwait Health Issue"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/380440/malayali-social-worker-haris-muttumthala-dies-kuwait"
published_at: "2026-08-30T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9419ec33c0a_malayali-social-worker-haris-muttumthala-dies-kuwait.jpg"
keywords: ["Kuwait News", "Malayali Died Kuwait", "KMCC"]
---

# ജോലിക്കിടെ ദേഹാസ്വാസ്ഥ്യം; കുവൈത്തിലെ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മലയാളി അന്തരിച്ചു

> **Lead Summary:** കുവൈത്ത് സിറ്റി: കുവൈത്തിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഹാരിസ് മുട്ടുംതല അന്തരിച്ചു. ജോലിക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

കുവൈത്ത് സിറ്റി: കുവൈത്തിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഹാരിസ് മുട്ടുംതല അന്തരിച്ചു. ജോലിക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയാണ്. കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റായിരുന്നു. കാസർകോട് ജില്ല അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റ് സഥാനവും വഹിച്ചിട്ടുണ്ട്.

മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ കുവൈത്ത് കെ.എം.സി.സി ഹെൽപ് ഡെസ്കിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/380440/malayali-social-worker-haris-muttumthala-dies-kuwait)