---
title: "ബഹ്റൈനിൽ ബാത്ത് ടബ്ബിലെ വെള്ളത്തിൽ വീണ് മലയാളി ബാലൻ മരിച്ചു"
english_title: "Malayali Boy Dies Falling Bathtub Water Bahrain Kottayam Megha Son Dhyan Surya"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/380423/malayali-boy-dies-bathtub-bahrain-kottayam-megha-son-dhyan-surya"
published_at: "2026-08-30T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a93fa000b0f2_malayali-boy-dies-bathtub-bahrain-kottayam-megha-son-dhyan-surya.jpg"
keywords: ["Bahrain News", "Malayali Boy Death", "Bathtub Accident"]
---

# ബഹ്റൈനിൽ ബാത്ത് ടബ്ബിലെ വെള്ളത്തിൽ വീണ് മലയാളി ബാലൻ മരിച്ചു

> **Lead Summary:** മനാമ: ബഹ്‌റൈനിൽ വീട്ടിലെ ബാത്ത് ടബ്ബിലെ വെള്ളത്തിൽ വീണ് മലയാളി ബാലൻ മരിച്ചു. കോട്ടയം സ്വദേശിനിയായ മേഘയുടെ ഏകമകൻ ധ്യാൻ സൂര്യ ആണ് മരിച്ചത്.

## Article Content

മനാമ: ബഹ്‌റൈനിൽ വീട്ടിലെ ബാത്ത് ടബ്ബിലെ വെള്ളത്തിൽ വീണ് മലയാളി ബാലൻ മരിച്ചു. കോട്ടയം സ്വദേശിനിയായ മേഘയുടെ ഏകമകൻ ധ്യാൻ സൂര്യ ആണ് മരിച്ചത്.

ബഹ്‌റൈനിൽ പ്രവാസിയായ മേഘ, ബിസിനസ് തിരക്കുകൾക്കിടയിൽ മകനെ കുറച്ചുകാലത്തേക്ക് നാട്ടിലേക്ക് അയച്ചിരുന്നു. തുടർന്ന്, ഓണം ആഘോഷിക്കുന്നതിനായി നാല് ദിവസം മുമ്പാണ് കുഞ്ഞിനെ ബഹ്‌റൈനിലേക്ക് കൊണ്ടുവന്നത്.

അമ്മ അടുക്കളയിൽ ജോലി ചെയ്തിരിക്കെ കുട്ടി ബാത്ത് ടബ്ബിൽ നിറച്ചുവെച്ചിരുന്ന വെള്ളത്തിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബഹ്‌റൈൻ കേരളീയ സമാജം അംഗമാണ് മേഘ.

**English Summary:**

A 3-year-old Malayali boy died after accidentally falling into water-filled bathtub at home in Bahrain. The deceased is Dhyan Surya, only son of Megha, a native of Kottayam. Megha, an expatriate in Bahrain, had sent her son to Kerala for some time due to business commitments and had brought him back to Bahrain four days ago for Onam celebrations. The accident happened while his mother was working in the kitchen. The child was rushed to hospital but could not be saved. Megha is a member of Bahrain Kerala Samajam.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/380423/malayali-boy-dies-bathtub-bahrain-kottayam-megha-son-dhyan-surya)