---
title: "നബിദിനം: അജ്മാനിൽ പൊതുഅവധി പ്രഖ്യാപിച്ചു"
english_title: "Ajman Government Holiday Announced August 28 Prophet Birthday UAE Public Holiday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/380049/ajman-government-holiday-august-28-prophet-birthday-uae-public-holiday"
published_at: "2026-08-26T15:29:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8eb9380b881_ajman-government-holiday-august-28-prophet-birthday-uae-public-holiday.jpg"
keywords: ["Ajman Holiday", "UAE Public Holiday", "Prophet Birthday Holiday", "Ajman Government", "UAE News"]
---

# നബിദിനം: അജ്മാനിൽ പൊതുഅവധി പ്രഖ്യാപിച്ചു

> **Lead Summary:** അജ്മാൻ: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് ഈ മാസം 28ന് അജ്മാനിലെ സർക്കാർ സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും പൊതുഅവധി പ്രഖ്യാപിച്ചു. അജ്മാൻ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സ് ഡിപാർട്ട്‌മെന്റാണ് അവധി പ്രഖ്യാപിച്ചത്.

## Article Content

അജ്മാൻ: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് ഈ മാസം 28ന് അജ്മാനിലെ സർക്കാർ സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും പൊതുഅവധി പ്രഖ്യാപിച്ചു. അജ്മാൻ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സ് ഡിപാർട്ട്‌മെന്റാണ് അവധി പ്രഖ്യാപിച്ചത്.

വാരാന്ത്യ അവധികൾക്ക് ശേഷം 31 നായിരിക്കും സ്ഥാപനങ്ങൾ വീണ്ടും തുറന്ന് പ്രവർത്തിക്കുക.

ഹിജ്റ കലണ്ടറിലെ മൂന്നാം മാസമായ റബീഉൽ അവ്വൽ 12നാണ് ലോകത്തെങ്ങുമുള്ള മുസ്‌ലിങ്ങൾ നബിദിനമായി ആചരിക്കുന്നത്. നബിദിനം പ്രമാണിച്ച് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകൾക്ക് നേരത്തെ തന്നെ 28ന് യുഎഇ പൊതുഅവധി സ്ഥിരീകരിച്ചിരുന്നു.

ശനി, ഞായർ ദിവസങ്ങളിലെ സാധാരണ അവധികൾ കൂടി ചേരുന്നതോടെ രാജ്യത്തെ മിക്ക ജീവനക്കാർക്കും തുടർച്ചയായ മൂന്ന് ദിവസത്തെ ദീർഘിച്ച അവധി ലഭിക്കും. വ്യാഴാഴ്ച വരെ മാത്രം പ്രവൃത്തിദിനമുള്ള ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് നേരത്തെ തന്നെ വെള്ളിയാഴ്ച വാരാന്ത്യ അവധിയാണ്.

നബിദിന അവധിക്ക് ശേഷം ഇനി യുഎഇ നിവാസികളെ കാത്തിരിക്കുന്നത് ഡിസംബറിലെ യുഎഇ ദേശീയ ദിന (ഈദ് അൽ ഇതിഹാദ്) ആഘോഷങ്ങളുടെ ഭാഗമായുള്ള ദീർഘിച്ച അവധിയാണ്. ഡിസംബർ 2, 3 തീയതികൾ ബുധൻ, വ്യാഴം ദിവസങ്ങളിലാണ് വരുന്നത്.

വാരാന്ത്യ അവധി കൂടി ചേരുന്നതോടെ മിക്ക ജീവനക്കാർക്കും നാല് ദിവസത്തെ തുടർച്ചയായ അവധി ലഭിക്കും. ഷാർജയിൽ ജീവനക്കാർക്ക് അഞ്ച് ദിവസം വരെ അവധി ലഭിക്കാനും സാധ്യതയുണ്ട്.

അതേസമയം, പ്രവൃത്തിദിനങ്ങളുടെ മധ്യത്തിൽ വരുന്ന പൊതുഅധികൾ (ഈദ് അവധികൾ ഒഴികെ) ആഴ്ചയുടെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റി നൽകാൻ യുഎഇ കാബിനറ്റിന് അധികാര നൽകുന്ന നിയമം പ്രാബല്യത്തിലുണ്ട്. ഇത്തരം മാറ്റങ്ങളിലൂടെ ജനങ്ങൾക്ക് ദീർഘിച്ച അവധികൾ ലഭ്യമാക്കാൻ സാധിക്കും.

**English Summary:**

Ajman: Public holiday declared for government establishments and departments in Ajman on 28th of this month on account of Prophet Muhammad's birthday. Ajman Government Human Resource Department announced the holiday. Offices will reopen on 31st after weekend holidays. Muslims worldwide observe 12th Rabiul Awwal as Prophet's birthday. UAE already confirmed public holiday on 28th for public and private sectors, giving most employees three consecutive holidays with weekend. Next long holiday will be UAE National Day on Dec 2, 3.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/380049/ajman-government-holiday-august-28-prophet-birthday-uae-public-holiday)