---
title: "പ്രവാസി മലയാളി യുവാവ് സൗദിയിൽ അന്തരിച്ചു"
english_title: "Malayali Youth Died in Saudi Arabia Malappuram Vandoor Chembrasseri Muhammed Rashid"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/380047/malayali-youth-died-saudi-arabia-malappuram-vandoor-muhammed-rashid-new"
published_at: "2026-08-26T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8eb7af5d6b4_malayali-youth-died-saudi-arabia-malappuram-vandoor-muhammed-rashid.jpg"
keywords: ["Malayali Died", "Saudi Death", "Malappuram Native Death"]
---

# പ്രവാസി മലയാളി യുവാവ് സൗദിയിൽ അന്തരിച്ചു

> **Lead Summary:** റിയാദ്: മലപ്പുറം വണ്ടൂർ ചെമ്പ്രശ്ശേരി സ്വദേശി പാലക്കപള്ളിയാലിൽ മുഹമ്മദ് റാഷിദ് സൗദിയിൽ അന്തരിച്ചു. റിയാദിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയുളള ഹുത്ത സുദൈറിലാണ് സംഭവം. അബ്ബാസി​െൻറയും സഫിയയുടെയും മകനാണ്. അർഷിദ ഭാനുവാണ് ഭാര്യ. റിൻസ ഐറിൻ ഏക മകളാണ്.

## Article Content

റിയാദ്: മലപ്പുറം വണ്ടൂർ ചെമ്പ്രശ്ശേരി സ്വദേശി പാലക്കപള്ളിയാലിൽ മുഹമ്മദ് റാഷിദ് സൗദിയിൽ അന്തരിച്ചു. റിയാദിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയുളള ഹുത്ത സുദൈറിലാണ് സംഭവം. അബ്ബാസി​െൻറയും സഫിയയുടെയും മകനാണ്. അർഷിദ ഭാനുവാണ് ഭാര്യ. റിൻസ ഐറിൻ ഏക മകളാണ്.

മൃതദേഹം ഹുത്ത സുദൈറിൽ ഖബറടക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തിലാണ് നടപടികൾ ഏകോപിപ്പിക്കുന്നത്.

ഇതിനായി മുഹമ്മദ് റാഷിദി​െൻറ ഭാര്യാസഹോദരൻ സമീറിന് അറ്റോർണി ചുമതല നൽകിയിട്ടുണ്ട്. ഹുത്ത സുദൈർ കെ.എം.സി.സി പ്രവർത്തകരായ വാജിദ് ആറളം, നൗഷാദ് വെട്ടുപാറ, മുനീർ മഞ്ചേരി എന്നിവരും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.

**English Summary:**

Riyadh: Malayali expatriate youth died in Saudi Arabia. Deceased is Palakkapalliyalil Muhammed Rashid (34), native of Chembrasseri, Vandoor, Malappuram. Incident happened at Hutha Sudair, about 200 km from Riyadh. He is son of Abbasi and Safiya, husband of Arshida Banu, father of Rinsa Irene. Body burial procedures at Hutha Sudair progressing under Riyadh KMCC Central Committee Welfare Wing led by Rafeeq Manjeri.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/380047/malayali-youth-died-saudi-arabia-malappuram-vandoor-muhammed-rashid-new)